റിയാദ്: ഹജ്ജ് സീസണില്‍ തീര്‍ഥാടകരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി പൂര്‍ണമായി സജ്ജമായി സൗദി അറേബ്യ. തങ്ങളുടെ ആരോഗ്യ സേവനങ്ങള്‍ പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സൗദി വ്യക്തമാക്കി. തീര്‍ഥാടകര്‍ക്കിടയില്‍ പൊതുജനാരോഗ്യത്തെ അപകടപ്പെടുത്തുന്ന പകര്‍ച്ചവ്യാധികളോ രോഗങ്ങളോ പൊട്ടിപ്പുറപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് മുഹമ്മദ് അല്‍ അബ്ദാല്‍ പറഞ്ഞു.
സൗദി അറേബ്യയിലെ മൗണ്ട് അറാഫത്തിലെ തീര്‍ഥാടകരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി ഫഹദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ ജലാജെല്‍ പറഞ്ഞു. ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ തീര്‍ഥാടകരുടെ എണ്ണം ഏകദേശം 900,000 ആണ്, അതില്‍ ഏകദേശം 780,000 വിദേശ തീര്‍ഥാടകരും സൗദി അറേബ്യയില്‍ നിന്നുള്ള 120,000 തീര്‍ത്ഥാടകരും ഉള്‍പ്പെടുന്നുവെന്ന് കിംഗ്ഡം ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് വെള്ളിയാഴ്ച വ്യക്തമാക്കി.
ഈ വര്‍ഷത്തെ ഹജ്ജ് വ്യാഴാഴ്ച ആരംഭിച്ച് ജൂലൈ 12 ന് അവസാനിക്കും.ഹജിന്റെ പ്രധാന ചടങ്ങായ അറഫ സംഗമം കഴിഞ്ഞദിസമായിരുന്നു കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇത്തവണ ഹജ്. 2021ല്‍ വിശുദ്ധ നഗരമായ മക്കയില്‍ ഏകദേശം 60,000 തീര്‍ഥാടകരാണ് എത്തിയതെങ്കില്‍ 2019ല്‍ ഇത് 2.5 ദശലക്ഷമായിരുന്നുവെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.