തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശം നടത്തി മന്ത്രി സ്ഥാനം നഷ്ടപ്പെട്ട സജിചെറിയാനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. തിരുവല്ല ജൂഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സി.ആർ.പി.സി 156|3 പ്രകാരമാണ് കേസെടുക്കുക.
വിവാദമുണ്ടായി ഒറ്റ ദിവസം പിന്നിടമ്പോൾ തന്നെ നാല് പരാതികൾ സജി ചെറിയാനെതിരേ പത്തനംതിട്ട ജില്ലയിൽ മാത്രം വന്നിരുന്നു. എന്നാൽ തണുപ്പൻ മാട്ടായിരുന്നു പോലീസിന്. ഇതിന് പ്രാധന കാരണം രാഷ്ട്രീയ സമ്മർദമാണെന്ന് ആരോപണമുയർന്നിരുന്നു. ഇതനിടെയാണ് രാജിയുണ്ടായത്.
ഹൈക്കോടതി അഭിഭാഷകൻ നൽകിയ ഹരജി പരിഗണിച്ചാണ് തിരുവല്ല ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി സജി ചെറിയാനെതിരേ കേസെടുക്കാൻ ഉത്തരവിട്ടത്.