കുവൈത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരം നല്‍കാത്ത സെക്യൂരിറ്റി ഗാര്‍ഡുമാരെയും ശുചീകരണ തൊഴിലാളികളെയും നാടുകടത്തുമെന്ന് മുന്നറിയിപ്പ്.

0
59

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരം നല്‍കാത്ത സെക്യൂരിറ്റി ഗാര്‍ഡുമാരെയും ശുചീകരണ തൊഴിലാളികളെയും നാടുകടത്തുമെന്ന് മുന്നറിയിപ്പ്. ഓരോ കെട്ടിടങ്ങളിലെയും താമസക്കാരായ പ്രവാസികളുടെ സ്വഭാവം അവിടുത്തെ സുരക്ഷാ ജീവനക്കാര്‍ നിരീക്ഷിക്കണമെന്നും സംശയകരമായ എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ അക്കാര്യം ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണമെന്നുമാണ് നിര്‍ദേശം.

കെട്ടിടങ്ങളില്‍ നടക്കുന്ന റെയ്ഡുകളില്‍ അവിടെ മദ്യ നിര്‍മാണം, വേശ്യാവൃത്തി എന്നിവ പോലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കണ്ടെത്തിയാല്‍ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനെതിരെയും നടപടി സ്വീകരിച്ച് നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റുമെന്നാണ് അറിയിച്ചിരിക്കുന്നത്. മദ്യ നിര്‍മാണത്തിന്റെയും വേശ്യാവൃത്തി ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രങ്ങളായി മാറിയ നിരവധി അപ്പാര്‍ട്ട്മെന്റുകള്‍ കഴിഞ്ഞ ദിവസങ്ങളിലെ റെയ്‍ഡുകളില്‍ കണ്ടെത്തിയിരുന്നു.

കെട്ടിടത്തിലെ സെക്യൂരിറ്റി ഗാര്‍ഡുമാരുടെ അറിവില്ലാത്തെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവിടെ സാധ്യമാവില്ലെന്നാണ് അധികൃതരുടെ നിലപാട്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തുന്നവരെ കുറ്റകൃത്യങ്ങളില്‍ പങ്കാളികളായി കണക്കാക്കി  തൊഴില്‍ കരാറുകള്‍ ഉടന്‍ റദ്ദാക്കും. കെട്ടിടത്തിന്റെ ഉടമയെ വിവരം അറിയിച്ച് കുവൈത്തില്‍ നിന്ന് നാടുകടത്തുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here