ഒന്നും രണ്ടും റാങ്കുകൾ നേടി ഇരട്ട സഹോദരിമാർ

0
77

കൊച്ചി: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ബി.എ. കോഴ്സിൽ ഒന്നും രണ്ടും റാങ്കുകൾ സ്വന്തമാക്കി ഇരട്ട സഹോദരിമാർ. ബിഎ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ മോഡൽ ടു ടീച്ചിങ് കോഴ്സിലാണ് തൃപ്പൂണിത്തുറ സ്വദേശികളായ ആതിരയും അതുല്യയും ഒന്നും രണ്ടും റാങ്കുകൾ നേടിയത്. തൃപ്പൂണിത്തുറ ഗവൺമെന്റ് കോളജിലെ വിദ്യാർഥികളാണ് ഇരുവരും.

ഒരേ ക്ലാസിലായിരുന്നു ഇരട്ടകളായ ഇരുവരും ഇതുവരെ പഠിച്ചത്. സ്കൂൾ തലം മുതലേ നല്ല മാർക്കുമുണ്ടായിരുന്നു. പത്താംക്ലാസിലും പന്ത്രണ്ടാംക്ലാസിലും ഏകദേശം ഒരേ മാർക്കായിരുന്നു. ബി.എ. റിസൽറ്റ് വന്നപ്പോൾ ഒരാൾക്ക് ഒന്നാം റാങ്കും മറ്റേയാൾക്ക് രണ്ടാം റാങ്കുമായെന്ന് മാത്രം.

തൃപ്പൂണിത്തുറ താമരംകുളങ്ങര വൈഷ്ണവം വീട്ടിൽ അനിൽ കുമാറിന്റെയും അമ്പിളിയുടെയും മക്കളാണ് ആതിരയും അതുല്യയും. എംഎ ഇംഗ്ലിഷ് എടുത്ത് കോളേജ് അധ്യാപകരാകണമെന്നാണ് ഇരുവരുടെയും ആഗ്രഹം.

LEAVE A REPLY

Please enter your comment!
Please enter your name here