ഇന്ത്യ – ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഇന്ന്

0
48

ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഇന്ന്. ഇന്ന് വൈകിട്ട് 7 ന് ഡൽഹി അരുൺ ജെയ്റ്റ്ലി സ്‌റ്റേഡിയത്തിലാണ് മത്സരം. രോഹിത് ശർമക്ക് പകരം പരമ്പരയിൽ ഇന്ത്യയെ നയിക്കേണ്ട കെ എൽ രാഹുൽ തുടയിലേറ്റ പരുക്കിനെത്തുടർന്ന് പരമ്പരയിൽ നിന്ന് പിൻമാറി. രാഹുലിന് പകരം വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്താണ് പരമ്പരയിൽ ഇന്ത്യയെ നയിക്കുക. രാഹുലിന് പുറമെ സ്പിന്നർ കുൽദീപ് യാദവും പരുക്കുമൂലം ടി20 പരമ്പരയിൽ നിന്ന് പിൻമാറി. റിഷഭ് പന്തിന് കീഴിൽ ഹാർദ്ദിക് പാണ്ഡ്യയെ ആണ് വൈസ് ക്യാപ്റ്റനായി ബിസിസിഐ നിയോഗിച്ചിരിക്കുന്നത്.

വലതുതുടയിലേറ്റ പരുക്കാണ് രാഹുലിന് വിനയായതെങ്കിൽ നെറ്റ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ കൈക്ക് പരുക്കേറ്റതാണ് കുൽദീപിന് പരമ്പര നഷ്ടമാവാൻ കാരണം. രാഹുലിൻറെ അഭാവത്തിൽ ഇഷാൻ കിഷനൊപ്പം റുതുരാജ് ഗെയ്‌ക്‌വാദ് ഓപ്പണറായി എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാഹുലിനും കുൽദീപ് യാദവിനും പകരക്കാരെ സെലക്ടർമാർ പ്രഖ്യാപിച്ചിട്ടില്ല.

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ റിഷഭ് പന്ത് നയിച്ചിട്ടുണ്ട്. റിഷഭ് പന്തിന് കഴിഞ്ഞ സീസണിൽ ഡൽഹിയെ പ്ലേ ഓഫിലെത്തിക്കാനായെങ്കിലും ഈ സീസണിൽ നേരിയ വ്യത്യാസത്തിൽ പ്ലേ ഓഫ് സ്ഥാനം നഷ്ടമായി.ഈ വർഷമാദ്യം രാഹുലിൻറെ നേതൃത്വത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പക്കിറങ്ങിയ ഇന്ത്യ സമ്പൂർണ തോൽവി വഴങ്ങിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here