ഗിന്നസ് റെക്കോർഡിലേക്ക് വെളിച്ചമായി ടോർച്ച് ടവർ

0
60

ദോഹ• ലോകത്തിലെ ഏറ്റവും വലിയ ബാഹ്യ 360 ഡിഗ്രി സ്‌ക്രീനിനുള്ള ഗിന്നസ് റെക്കോർഡ് ഇനി ഖത്തറിന്റെ വിഖ്യാതമായ ടോർച്ച് ടവറിന് സ്വന്തം. ടോർച്ച് ടവറിന്റെ ബാഹ്യഭാഗത്തെ 360 ഡിഗ്രി സ്‌ക്രീൻ ആണ് ഗിന്നസ് ലോക റെക്കോർഡ് നേടിയത്. സ്‌ക്രീനിന്റെ ഔദ്യോഗിക പ്രകാശനം ഈ മാസം 6ന് രാത്രി 7.00നും 9.00നും ഇടയിൽ നടക്കുമെന്ന് ആസ്പയർ സോൺ ഫൗണ്ടേഷൻ പ്രഖ്യാപിച്ചു.

ദോഹ നഗരത്തിന്റെ 360 ഡിഗ്രി പനോരമിക് കാഴ്ച ദൃശ്യമാക്കുന്ന 300 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ടോർച്ച് ദോഹ ടവർ ഖത്തറിന്റെ വിസ്മയക്കാഴ്ചകളിലൊന്നാണ്. സമഗ്രമായ വാസ്തുവിദ്യയുടെയും എൻജിനീയറിങ് വൈദഗ്ധ്യത്തിന്റെയും സാങ്കേതിക രൂപകൽപനയുടെയും ഫലമാണ് ആസ്പയർ സോണിൽ സ്ഥിതി ചെയ്യുന്ന ടോർച്ച് ടവർ.

പ്രശസ്ത ആർക്കിടെക് ഹാദി സിമ്മാൻ ആണ് ടവർ ഡിസൈൻ ചെയ്തത്. 2006 ൽ ദോഹ ആതിഥേയത്വം വഹിച്ച 15-ാമത് ഏഷ്യൻ ഗെയിംസിന്റെ അടയാളപ്പെടുത്തൽ കൂടിയായിരുന്നു ഭീമാകാരമായ ടോർച്ചിനെ പ്രതിനീധികരിക്കുന്ന ടോർച്ച് ടവർ. ഏഷ്യൻ ഗെയിംസിന്റെ ജ്വാല സ്ഥാപിക്കുന്നതിനായാണ് ടവർ നിർമിച്ചത്.

ഫിഫ ഖത്തർ ലോകകപ്പ് വേദികളിലൊന്നായ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിന് സമീപമാണ് ആസ്പയർ ടവർ എന്നറിയപ്പെടുന്ന ടോർച്ച് ടവർ നിർമിച്ചിരിക്കുന്നത്. 51 നിലകളുള്ള ടവറിൽ ആഡംബര ഹോട്ടലുകളാണുള്ളത്. ഏതു ലോഞ്ചിൽ നിന്ന് നോക്കിയാലും 360 ഡിഗ്രി കാഴ്ചകൾ ആസ്വദിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here