കോവിഡ് 19: 10 ദിവസത്തിനകം 4000 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കും: ജില്ലാ മെഡിക്കൽ ഓഫിസർ

0
91

കാസർകോട്: ജില്ലയില്‍ അനുദിനം കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാംദാസ് അറിയിച്ചു.

നിലവില്‍ ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലായി 606 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങളുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ ആയിരം കിടക്കകളുള്ള ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജീകരിക്കാന്‍ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. 10 ദിവസത്തിനകം 4000 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ തയ്യാറാക്കും

LEAVE A REPLY

Please enter your comment!
Please enter your name here