തിരുവനന്തപുരം: കേരളം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്നും മുന്നില്‍ തന്നെയാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. സംസ്ഥാനത്ത് രോഗവ്യാപനം ദിനംപ്രതി വർധിക്കുമെന്ന് മുന്‍കൂട്ടികണ്ട് തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിലെ മരണ നിരക്കിന്റെ കാര്യത്തിലായാലും കോവിഡ് വ്യാപനത്തിന്റെ കാര്യത്തിലായാലും ജനങ്ങളെ അണിനിരത്തിക്കൊണ്ട് എല്ലാ കഴിവുകളും ഉപയോഗിച്ച് പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നു. ഇതുവരെ അതിന് കഴിഞ്ഞിട്ടുമുണ്ടെന്നും മന്ത്രി പറഞ്ഞു.