സർക്കാർ സർവീസിൽ നിന്ന് വിരമിച്ചത് 11,100 ജീവനക്കാർ

0
249

ഇത്തവണ മേയ് 31-ന് വിരമിക്കുന്നത് സർക്കാർജീവനക്കാരും അധ്യാപകരും ഉൾപ്പെടെ 11,100 പേർ. പൊതുമേഖലാസ്ഥാപനങ്ങൾ ഒഴികെയുള്ള കണക്കാണിത്. എല്ലാ മാസങ്ങളിലും ജീവനക്കാർ വിരമിക്കാറുണ്ടെങ്കിലും മേയിലാണ് കൂട്ടവിരമിക്കൽ ഉണ്ടാകുന്നത്.

കഴിഞ്ഞ മേയിൽ 9205 പേരാണ് വിരമിച്ചത്. വിരമിക്കൽ ആനുകൂല്യം നൽകാൻ 4000 കോടിരൂപ വേണം. ഇത് എല്ലാവർക്കും ഒരുമിച്ച് നൽകേണ്ടിവരില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കി അക്കൗണ്ടന്റ് ജനറൽ അംഗീകരിക്കുന്ന മുറയ്ക്കാണ് ആനുകൂല്യം നൽകുന്നത്. അതിനാൽ പെട്ടെന്നൊരു സാമ്പത്തികസമ്മർദം ഉണ്ടാകില്ലെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തൽ.

വർഷം ഏകദേശം 20,000 പേരാണ് വിരമിക്കുന്നത്. ഈ സാമ്പത്തികവർഷം വിവിധ മാസങ്ങളിലായി 21,083 പേർ വിരമിക്കുമെന്നാണ് ശമ്പളക്കമ്മിഷൻ റിപ്പോർട്ടിലെ കണക്ക്

LEAVE A REPLY

Please enter your comment!
Please enter your name here