കണ്ണൂര്‍: കേരളത്തിൽ ഇന്ന് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട് ഉപ്പള ഹിദായത്ത് നഗര്‍ സ്വദേശി നഫീസ(74) ആണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് നഫീസയെ കണ്ണൂർ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് വിധേയയാക്കിയത്.
ജില്ലയിലെ ആദ്യ കൊവിഡ് മരണമാണിത്. നഫീസയ്ക്ക് എങ്ങിനെ കോവിഡ് പിടിപെട്ടു എന്നത് ഇതുവരെയും കണ്ടെത്തിയിട്ടില്ല. വിദേശത്തായിരുന്ന നഫീസയുടെ മകന്‍ തിരിച്ചുവന്നിരുന്നു. എന്നാല്‍ ഇയാള്‍ക്ക് കോവിഡ് പരിശോധന നടത്തിയപ്പോള്‍ ഫലം നെഗറ്റീവായിരുന്നു.