അ​മേ​രി​ക്ക​യു​ടെ ഹൈ​പ്പ​ർ സോ​ണി​ക് മിസൈൽ പ​രീ​ക്ഷ​ണം വി​ജ​യം

0
97

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യു​ടെ ഹൈ​പ്പ​ർ സോ​ണി​ക് മിസൈൽ പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മെ​ന്ന് റി​പ്പോ​ർ​ട്ട്. ഹൈ​പ്പ​ർ സോ​ണി​ക് മി​സൈ​ലു​ക​ൾ ശ​ബ്ദ​ത്തേ​ക്കാ​ൾ 17 മ​ട​ങ്ങ് വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കു​മെ​ന്ന് അ​മേ​രി​ക്ക അ​വ​കാ​ശ​പ്പെ​ടു​ന്നത്. പ്ര​തി​രോ​ധ​വൃ​ത്ത​ങ്ങ​ള ഉ​ദ്ധ​രി​ച്ച് അ​ന്താ​രാ​ഷ്ട്ര മാ​ദ്ധ്യ​മ​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

മാ​ർ​ച്ചി​ൽ പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലാ​ണ് മി​സൈ​ൽ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് വി​വ​രം. അടുത്ത നാ​ലു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ 40 ഹൈ​പ്പ​ർ​സോ​ണി​ക് മി​സൈ​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ കൂ​ടി ന​ട​ത്താ​നാ​ണ് സൈ​ന്യ​ത്തി​ന്‍റെ നീക്കമെന്നാണ് റിപ്പോർട്ട്.

ഹൈ​പ്പ​ർ സോ​ണി​ക് മി​സൈ​ലു​ക​ൾ ശ​ബ്ദ​ത്തേ​ക്കാ​ൾ 17 ഇ​ര​ട്ടി വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കു​മെ​ന്ന് നേ​ര​ത്തെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ് പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here