ശബരിഗിരി പദ്ധതി: മൂന്നാമത്തെ ജനറേറ്ററും തകരാറില്‍; ഉത്പാദനം വീണ്ടും 175 മെഗാവാട്ട് കുറയും.

0
129

ശബരിഗിരി പദ്ധതി: മൂന്നാമത്തെ ജനറേറ്ററും തകരാറില്‍; ഉത്പാദനം വീണ്ടും 175 മെഗാവാട്ട് കുറയും…..
ആറു ജെനറേറ്ററുകളിൽ ഒന്നും രണ്ടും അഞ്ചും മാത്രമാണ് പ്രവർത്തിക്കുന്നത്. രണ്ടു ജനറേറ്ററുകൾ മാസങ്ങളായി അറ്റകുറ്റപ്പണിയിലാണ് , അവയാകട്ടെ ശരിയായിട്ടില്ല . 1338 മില്യൺ യൂണിറ്റ് കറണ്ട് ഉത്പാദനശേഷിയുള്ള സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജലവൈദ്യത പദ്ധതിയാണ് ശബരിഗിരി.എന്നാൽ വെറും 30 % ജലം മാത്രമാണ് ഇപ്പോൾ ജലസംഭരണിയിൽ ഉള്ളതും. കാലവർഷത്തിൽ ജലസംഭരണി നിറഞ്ഞാൽ പരമാവധിഉൽപ്പാദനം നടത്താമെന്നു പ്രതീക്ഷയെങ്കിലും ജനറേറ്ററുകളുടെ കാലപ്പഴക്കവും ബ്രേക്ക് ഡൗണുകളും കെ എസ് ഇ ബി യെ കുഴക്കിയിരിക്കുന്നു. ഇടുക്കിയിൽ നിന്നും അറ്റകുറ്റപ്പണിക്കായി സാങ്കേതിക വിദഗ്ധരെ വിളിച്ചു വരുത്തിയിട്ടുണ്ടെന്നു കെ എസ് ഇ ബി .

LEAVE A REPLY

Please enter your comment!
Please enter your name here