2024ലെ പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് തുടക്കമിടാന്‍ ബിജെപി. ഉന്നതതല നേതൃയോഗം ഇന്ന് മുതല്‍ ശനിയാഴ്ച വരെ ജയ്പൂരില്‍ നടക്കും.
രാജ്യത്താകമാനമുള്ള ഭാരവാഹികള്‍ മൂന്ന് ദിവസത്തെ യോഗങ്ങളില്‍ പങ്കെടുക്കും. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും, വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലും സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ചയാകും. മോദി സര്‍ക്കാരിന്റെ എട്ടാം വാര്‍ഷികാഘോഷത്തിനായുള്ള ഒരുക്കങ്ങള്‍ വിലയിരുത്തും.
പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വിഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന പാര്‍ട്ടി ഭാരവാഹികളെ അഭിസംബോധന ചെയ്യും.