കാസർഗോഡ്: കാസർഗോഡ് വെള്ളിയാഴ്ച മുതൽ പൊതുഗതാഗതത്തിനു നിയന്ത്രണമേർപ്പെടുത്തി. ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബുവാണ് ഇക്കാര്യം അറിയിച്ചത്. പൊതുഗതാഗതത്തിനു നിരോധനമില്ല.
അതതു പ്രദേശത്തെ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന് അനുസരിച്ചായിരിക്കും നിയന്ത്രണം ഏർപ്പെടുത്തുക. കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിനു ജൂലൈ 31 വരെയുള്ള ഈ നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു.