കാസര്‍കോട് • ചെറുവത്തൂരിലെ കിണറിലെയും കുഴൽക്കിണറിലെയും വെള്ളത്തില്‍ ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം. ഭക്ഷ്യ സുരക്ഷാ വകുപ്പ് കോഴിക്കോട് അനലിറ്റിക്കൽ ലാബിലേക്കു പരിശോധനയ്ക്ക് അയച്ച സാംപിളുകളിലാണ് ഷിഗെല്ല കണ്ടെത്തിയത്. അഞ്ചു സാംപിളുകളില്‍ ഷിഗെല്ലയും പന്ത്രണ്ട് എണ്ണത്തിൽ ഇ കോളിയും കണ്ടെത്തിയിട്ടുണ്ട്.
ഈ മാസം 4നു സാംപിൾ ശേഖരിച്ച വെള്ളത്തിലാണ് ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്. ചെറുവത്തൂരിലെ കടയിൽനിന്ന് ഷവർമ കഴിച്ച പ്ലസ് വൺ വിദ്യാർഥിനി മരിക്കുകയും 50ലേറെപ്പേർക്ക് ഭക്ഷ്യവിഷബാധയേൽക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്.