ഇന്ത്യ-നേപ്പാൾ ബന്ധം ഹിമാലയം പോലെ അചഞ്ചലം- പ്രധാനമന്ത്രി

0
278

കാഠ്മണ്ഡു: ഹിമാലയം പോലെ ഉറച്ചതാണ് ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം മാനവരാശിക്ക് തന്നെ ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നേപ്പാളിലെ ലുംബിനിയിൽ എത്തിയ പ്രധാനമന്ത്രി അന്താരാഷ്ട്ര ബുദ്ധമത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.

ഇന്ത്യയുടെയും നേപ്പാളിന്റെയും എക്കാലത്തെയും ദൃഢമായ സൗഹൃദവും അടുപ്പവും ഉയർന്നുവരുന്ന ആഗോള സാഹചര്യങ്ങളിൽ മുഴുവൻ മനുഷ്യരാശിക്കും പ്രയോജനം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയും നേപ്പാളും തമ്മിൽ എല്ലാത്തരത്തിലുള്ള ബന്ധപ്പെട്ടിരിക്കുന്നു. നേപ്പാളിലെ പർവതങ്ങൾക്ക് സമാനമായ ഉയരം നമ്മുടെ ബന്ധങ്ങൾക്ക് നൽകണം. നേപ്പാൾ ഇല്ലാതെ രാമദേവൻ പോലും അപൂർണമാണെന്നും മോദി പറഞ്ഞു. അതിർത്തികൾക്കപ്പുറമാണ് ബുദ്ധൻ, ബുദ്ധൻ എല്ലായിടത്തുമുണ്ട്. മാനവികതയുടെ അന്തസത്തയുടെ പ്രതിരൂപമാണ് ബുദ്ധനെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി ലുംബിനിയിലെത്തിയത്. നേപ്പാൾ പ്രധാനമന്ത്രി ഷെർ ബെഹാദൂർ ദ്യൂബ പ്രധാനമന്ത്രിയെ സ്വീകരിച്ചു. തെക്കൻ നേപ്പാളിലാണ് ലുംബിനി. ബുദ്ധന്റെ ജന്മസ്ഥലമായ ഇവിടെ ബുദ്ധപൂർണിമയുമായി ബന്ധപ്പെട്ട് വലിയ ആഘോഷപരിപാടികളാണ് നടക്കുന്നത്. ബുദ്ധപൂർണിമ ആഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുത്തു.

മോദിയുടെ അഞ്ചാം നേപ്പാൾ സന്ദർശനമാണിതെങ്കിലും ആദ്യമായാണ് ലുംബിനി സന്ദർശിക്കുന്നത്. മായാദേവി ക്ഷേത്രസന്ദർശനത്തോടെയാണ് പ്രധാനമന്ത്രിയുടെ പര്യടനം തുടങ്ങിയത്. സെന്റർ ഫോർ ബുദ്ധിസ്റ്റ് കൾച്ചർ ആൻഡ് ഹെറിറ്റേജിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here