കാത്തിരിപ്പിനു വിരാമം; പുത്തൻ ജാവ ഇറങ്ങും

0
96

ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകളുമായിട്ടായിരുന്നു 22 വര്‍ഷങ്ങള്‍ക്കു ശേഷം 2018ല്‍ ഐതിഹാസിക ചെക്ക് ബൈക്ക് ബ്രാൻഡായ ജാവയുടെ ഇന്ത്യയിലേക്കുള്ള മടങ്ങി വരവ്. ജാവ, ജാവ 42 എന്നീ മോഡലുകളാണ് ആദ്യം നിരത്തിലെത്തിയത്. 2018ല്‍ പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും ശേഷി കൂടിയ കസ്റ്റം ബോബർ മോഡൽ ആയ പെരാക്ക് ഇതുവരെ വിപണിയിലെത്തിയിരുന്നില്ല. 2019 നവംബറില്‍ പെരാക്കിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്.

വാഹനത്തിന്‍റെ ബുക്കിംഗ് ജനുവരിയിൽ ആരംഭിച്ച ജാവ ഏപ്രിൽ രണ്ടാം തിയതി മുതൽ ഡെലിവറി ആരംഭിക്കേണ്ടതായിരുന്നു. പക്ഷെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കമ്പനിയുടെ നിർമാണശാല അടച്ചിട്ടതോട പെരാക്കിന്റെ ഡെലിവറി പിന്നെയും വൈകി.

ലോക്ക് ഡൌണിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടും പേരാക്കിന്റെ ഡെലിവറി ആരംഭിക്കാതിരുന്നതോടെ ബുക്ക് ചെയ്തവർ അക്ഷമരായി. ഒടുവിൽ പെരാക്കിന്റെ ഡെലിവറി തുടങ്ങുന്ന ദിവസം വ്യക്തമാക്കിയിരിക്കുകയാണ് കമ്പനി. ജൂലൈ 20-ന് ജാവ പേരാക്കിന്റെ ഡെലിവറി ആരംഭിക്കും. ട്വിറ്ററിലൂടെയാണ് ജാവ മോട്ടോർസൈക്കിൾസ് ഇക്കാര്യം വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here