ഐശ്വര്യ രാജേഷ് പ്രധാന കഥാപാത്രത്തിൽ എത്തുന്ന ‘ഡ്രൈവർ ജമുന’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഒരു ഡ്രൈവറുടെ വേഷത്തിലാണ് ചിത്രത്തിൽ ഐശ്വര്യ എത്തുന്നത്. ഫസ്റ്റ് ലുക്കിലെ ഐശ്വര്യ രാജേഷിന്റ ഗെറ്റപ്പിന് വലിയ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഒരു മുഴുനീള റോഡ് മൂവിയായി ഒരുങ്ങുന്ന ചിത്രം ഒരു വനിതാ ക്യാബ് ഡ്രൈവറുടെ ഒരു ദിവസത്തിൽ സംഭവിക്കുന്ന നാടകീയ സംഭവങ്ങളാണ് പറയുന്നത്. കിൻസ്ലിൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം 18 റീൽസിന്റെ ബാനറിൽ എസ്പി ചൗത്താരിയാണ് നിർമ്മിക്കുന്നത്.