എ.ആർ.റഹ്മാന്റെ മകൾ ഖദീജ വിവാഹിതയായി

0
65

സംഗീതസംവിധായകൻ എ.ആർ.റഹ്മാന്റെ മൂത്ത മകളും ഗായികയുമായ ഖദീജ വിവാഹിതയായി. സൗണ്ട് എൻജിനീയർ റിയാസ്ദീൻ ഷെയ്ഖ് മുഹമ്മദ് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹം കഴിഞ്ഞെന്ന സന്തോഷ വാർത്ത ഖദീജയും റഹ്മാനും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

‘ജീവിതത്തിൽ ഏറ്റവുമധികം കാത്തിരുന്ന ദിനം’ എന്നു കുറിച്ചുകൊണ്ടാണ് ഖദീജ വരനൊപ്പമുള്ള ചിത്രം പങ്കുവച്ചത്. എല്ലാവരുടെയും പ്രാർഥനയ്ക്കും ആശംസയ്ക്കും നന്ദി പറഞ്ഞ് വധൂവരന്മാർക്കൊപ്പമുള്ള കുടുംബചിത്രം പങ്കുവച്ചുകൊണ്ട് എ.ആര്‍ റഹ്മാന്‍ സന്തോഷം അറിയിച്ചു. അടുത്തിടെ അന്തരിച്ച റഹ്മാന്റെ മാതാവ് കരീമ ബീഗത്തിന്റെ ചിത്രം വിവാഹവേദിക്കു സമീപം സ്ഥാപിച്ചിട്ടുണ്ട്.

ഖദീജയുടെയും റിയാസ്ദീൻ ഷെയ്ഖ് മുഹമ്മദിന്റെയും വിവാഹ ചിത്രങ്ങൾ ഇപ്പോൾ വൈറൽ ആവുകയാണ്. ഇരുവർക്കും ആശംസകൾ അറിയിച്ച് ശ്രേയ ഘോഷാൽ, സിദ് ശ്രീറാം, നീതി മോഹൻ തുടങ്ങി നിരവധി പ്രമുഖർ രംഗത്തെത്തി. കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു ഖദീജയുടെയും റിയാസ്ദീൻ ഷെയ്ഖ് മുഹമ്മദിന്റെയും വിവാഹനിശ്ചയം.

ഗായികയെന്ന നിലയിൽ നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് ഖദീജ റഹ്മാന്‍. 2020ൽ പുറത്തിറക്കിയ ‘ഫരിശ്തോ’ എന്ന ഗാനം രാജ്യാന്തര പുരസ്കാരം നേടിയതാണ്. എ.ആർ.റഹ്മാൻ തന്നെ സംഗീതസംവിധാനവും നിർമാണവും നിർവഹിച്ച ആൽബമാണിത്. പലനാടുകളിലൂടെ തീർഥാടനം തുടരുന്ന ഒരു പെൺകുട്ടിയുടെ ശാന്തിക്കായുള്ള പ്രാർഥനയാണ് ‘ഫരിശ്തോ’.

LEAVE A REPLY

Please enter your comment!
Please enter your name here