തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് പടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്തെ തീരദേശ റോഡ് അടച്ചു.അഞ്ചുതെങ്ങ് മുതൽ പൊഴിയൂർ വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഒരു കോണ്‍സ്റ്റബിലിന് രോഗം സ്ഥിരീകരിച്ചതതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു.
ജില്ലയിലെ കരിംകുളം, ചിറയിൻകീഴ്, കുന്നതുകാൽ, കദിനംകുളം പഞ്ചായത്തുകൾ പൂർണമായും കണ്ടെയിന്‍മെന്റ് സോണാക്കി. നഗരസഭയിലെ കടകംപള്ളി, ഞാണ്ടൂർകോണം, പൗഡിക്കോണം വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണാണാണ്.