അവതാർ 2 റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

0
51

ഒരു സിനിമയുടെ തുടർച്ചയ്ക്ക് ഒരു ചലച്ചിത്ര പ്രേമിയും ഇത്രത്തോളം കാത്തിരുന്നിട്ടുണ്ടാവില്ല. ചലച്ചിത്രപ്രേമികളുടെയെല്ലാം കാത്തിരിപ്പിന് വിരാമമിട്ട് ആ വാർത്ത വന്നിരിക്കുന്നു. വെള്ളിത്തിരയിലെ വിസ്മയചിത്രം അവതാർ 2-ന്റെ റിലീസ് ഡേറ്റ് പുറത്ത്. ഈ വർഷം ഡിസംബർ 16-ന് ചിത്രം തിയേറ്ററുകളിലെത്തും.

അവതാർ- ദ വേ ഓഫ് വാട്ടർ എന്നാണ് ജെയിംസ് കാമറൂൺ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര്. നിർമാതാക്കളായ ട്വന്റീത് സെഞ്ച്വറി ഫോക്സാണ് ഇക്കാര്യം അറിയിച്ചത്. സിനിമയുടെ ടൈറ്റിൽ പോസ്റ്ററും അവർ പുറത്തുവിട്ടു. ലാസ് വേ​ഗാസിലെ സീസർ പാലസിൽ നടന്ന സിനിമാകോൺ ചടങ്ങിലാണ് റിലീസ് തീയതി പ്രഖ്യാപനം നടന്നത്.

കേറ്റ് വിൻസ്ലെറ്റ്, സി​ഗൂണി വീവർ, എഡീ ഫാൽക്കോ, മിഷേൽ യോ, ഊനാ ചാപ്ലിൻ തുടങ്ങിയവരാണ് അഭിനേതാക്കൾ. സിനിമയുടെ ഔദ്യോ​ഗിക ട്രെയിലർ മാർവൽ ചിത്രമായ ഡോക്ടർ സ്ട്രെയിഞ്ച് ഇൻ ദ മൾട്ടിവേഴ്സ് ഓഫ് മാഡ്നെസ് എന്ന ചിത്രത്തിനൊപ്പം മേയ് ആറിന് തിയേറ്ററുകളിൽ പ്രദർശിപ്പിക്കും.

പാൻഡോറയിൽ നിന്ന് സ്വന്തമാക്കിയ കുടുംബത്തോടൊപ്പം സമാധാനമായി ജീവിതം നയിച്ചുവന്ന ജേക്ക് സുള്ളിക്ക് നേരിടേണ്ടിവരുന്ന പുതിയ വെല്ലുവിളികളാണ് അവതാർ 2 പറയുന്നത്. വെള്ളത്തിനടിയിലെ കാഴ്ചകളായിരിക്കും രണ്ടാം ഭാ​ഗത്തിലെ പ്രത്യേകതയെന്നാണ് റിപ്പോർട്ട്. 2021 സെപ്റ്റംബറിൽ അണിയറപ്രവർത്തകർ പുറത്തുവിട്ട കൺസെപ്റ്റ് ചിത്രങ്ങൾ ഇത് സാധൂകരിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here