തിരുവനന്തപുരം അനന്തപുരി ഹിന്ദു മഹാസമ്മേളനം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.

0
57

തിരുവനന്തപുരം അനന്തപുരി ഹിന്ദു മഹാസമ്മേളനം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. ഏപ്രിൽ 27ന് സൗത്ത്‌ഫോർട്ട് പ്രിയദർശിനി ക്യാമ്പസിൽവെച്ചാണ് ഉദ്ഘാടനം നടക്കുന്നത്. സമ്മേളനത്തിൽ സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും. കേന്ദ്ര മന്ത്രി വി. മുരളീധരൻ, കുമ്മനം രാജശേഖരൻ, ജനം ടിവി ന്യൂസ് എഡിറ്റർ ജി.കെ സുരേഷ് ബാബു, പിസി ജോർജ്, കെ. കുഞ്ഞിക്കണ്ണൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

കൊറോണയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് വർഷമായി സമ്മേളനം നടന്നിരുന്നില്ല. ഏപ്രിൽ 27 മുതൽ മേയ് ഒന്ന് വരെ അഞ്ച് ദിവസങ്ങളിലായാണ് സമ്മേളനം നടക്കുക. മേയ് 1ന് നടക്കുന്ന സമാപന സമ്മേളനം ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ളയാണ് ഉദ്ഘാടനം ചെയ്യുന്നത്. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും.

സമ്മേളനത്തിന്റെ ഭാഗമായി ഹിന്ദു യൂത്ത് കോൺക്ലേവും സംഘടിപ്പിച്ചിട്ടുണ്ട്. ഏപ്രിൽ 28 മുതൽ ഒന്നുവരെ 16 സെമിനാറുകളാണ് സമ്മേളനത്തിൽ നടക്കുക. ഇന്ത്യയ്‌ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ സെമിനാറിൽ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here