തിരുവനന്തപുരം: കേരളത്തിലെ പൊതുഗതാഗത വാഹനങ്ങളിൽ ഡ്രൈവറുടെ കാബിൻ വേർതിരിക്കണമെന്ന നിർദേശം കർശനമാക്കുന്നു. ഓട്ടോറിക്ഷ, ടാക്സി, ബസുകൾ എന്നിവയിലെല്ലാം ഡ്രൈവർമാരുടെ കാബിൻ പ്രത്യേകം വേര്‍തിരിക്കണമെന്നായിരുന്നു നിർദേശം. ഇതുസംബന്ധിച്ച് നേരത്തെ സർക്കാർ നിർദേശമുണ്ടായിരുന്നു. എന്നാല്‍ ഇതു നടപ്പാകുന്നില്ലെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി .
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ പൊതുഗതാഗത വാഹനങ്ങളിൽ യാത്രക്കാരും ഡ്രൈവറുമായി സമ്പര്‍ക്കമുണ്ടാകാതിരിക്കാനാണ് ഇത് നടപ്പാക്കുന്നത് പ്ലാസ്റ്റിക് മാതൃകയിലുള്ള അക്രിലിക് ഷീറ്റ് ഉപയോഗിച്ച് കാബിന്‍ മറയ്ക്കുന്നത്. ഇതുസംബന്ധിച്ച് നിലവില്‍ ബോധവല്‍ക്കരണം നടത്തുകയാണ് അധികൃതര്‍ ചെയ്യുന്നത്. തുടര്‍ന്ന് വരും ദിവസങ്ങളില്‍ കര്‍ശന നടപടികളിലേക്ക് കടക്കാനാണ് നീക്കം എന്നാണ് സൂചന. വരുന്നത്.