തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. കരിങ്കുളം, കഠിനംകുളം, ചിറയിൻകീഴ് പഞ്ചായത്തുകൾ കണ്ടെയ്ൻമെന്റ് സോണാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു.
പൂവച്ചൽ, പെരുങ്കടവിള, പൂവാർ, കാരോട്, ചെങ്കൽ, കുളത്തൂർ, അഴൂർ എന്നീ പഞ്ചായത്തുകളിലെ കൂടുതൽ വാർഡുകളും തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലുള്ള കടകംപള്ളി, പൗഡിക്കോണം, ഞാണ്ടൂര്‍കോണം എന്നീ സ്ഥലങ്ങളും കരകുളം ഗ്രാമപഞ്ചായത്തിലെ പ്ലാത്തറ, മുക്കോല, ഏണിക്കര, എന്നീ വാര്‍ഡുകളെയും കണ്ടെയന്‍മെന്റ് സോണാക്കി മാറ്റിയതായും കളക്ടർ അറിയിച്ചു.