ബീസ്റ്റ് കാണാനെത്തിയവർക്ക് പെട്രോൾ സമ്മാനം; വേറിട്ട ആഘോഷവുമായി വിജയ് ഫാൻസ്‌

0
79

ദളപതി വിജയ് ആരാധകർ ഏറെ കാത്തിരുന്ന ചിത്രമായ ബീസ്റ്റ് തിയേറ്ററുകളിൽ എത്തി. വിജയ്‌യുടെ കൂറ്റൻ കട്ട് ഔട്ടുകൾ സ്ഥാപിച്ചും അതിൽ പാലഭിഷേകം നടത്തിയും പടക്കം പൊട്ടിച്ചുമൊക്കെയാണ് ആരാധകർ ബീസ്റ്റിനെ വരവേറ്റത്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ബീസ്റ്റ് ഒരു ഹോസ്‌റ്റേജ് ത്രില്ലറാണ്. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ബീസ്റ്റിന് ലഭിക്കുന്നത്.തമിഴ്‌നാട് ചെങ്കൽപ്പേട്ടിലെ താംബരത്തുള്ള വിജയ് ആരാധകർ ചിത്രം കാണാൻ എത്തിയ 100 ഇരുചക്രവാഹന ഉടമകൾക്ക് ഒരു ലിറ്റർ പെട്രോൾ വീതം വിതരണം ചെയ്തുകൊണ്ടാണ് ബീസ്റ്റിന്റെ വരവ് ആഘോഷമാക്കിയത്. ഇന്ധനവില അനുദിനം വർധിക്കുന്ന സാഹചര്യത്തിലാണ് താംബരത്തെ ഫാൻസ് അസോസിയേഷൻ പെട്രോൾ വിതരണം ചെയ്യാൻ തീരുമാനിച്ചത്. “ഞങ്ങൾ വിജയ് ആരാധകരാണ് ഞങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ എല്ലാ സിനിമകളും ആഘോഷിക്കുന്നത്. ഈ വർഷം പൊങ്കൽ റിലീസൊന്നും ഉണ്ടായിരുന്നില്ല, എന്നാൽ ഇന്ന് ബീസ്റ്റ് റിലീസായതോടെ ഞങ്ങൾ വളരെ സന്തോഷത്തിലാണ്. അതിനാൽ, അദ്വിതീയമായ എന്തെങ്കിലും ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു. ഇരുചക്രവാഹനങ്ങളിൽ സിനിമ കാണാനെത്തിയ 100 ആരാധകർക്ക് പെട്രോൾ നൽകി.”- ആരാധകർ പറയുന്നു

ഡോക്ടറിന് ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം ഒരു മുഴുനീള എന്‍റര്‍ടൈനറാണ്. ആക്ഷനും കോമഡിയും ഒരു പോലെ ഉപയോഗിച്ച ചിത്രം തീര്‍ച്ചയായും മികച്ച തിയേറ്റര്‍ അനുഭവമാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്.ചിത്രത്തിന്റെ ട്രെയ്‌ലർ ആരാധകർക്കിടയിൽ വൻ ഹിറ്റായിരുന്നു. പൂജാ ഹെഗ്‌ഡെ, സെൽവരാഘവൻ, ഷൈൻ ടോം ചാക്കോ, യോഗി ബാബു, വിടിവി ഗണേഷ്, അപർണ ദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദർ ആണ് ബീസ്റ്റിന് സംഗീതം നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here