പാലാ ബിഷപ്പിനെ പിന്തുണച്ച് സുരേഷ് ഗോപി

0
245

പാലാ: വിവാദമായ നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ പാലാ രൂപത മാർ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണ പ്രഖ്യാപിച്ച് സുരേഷ് ഗോപി എം. പി. ബിഷപ്പിന്റേത് വര്‍ഗീയ പരാമര്‍ശമല്ല, ഒരു മതത്തെയും അദ്ദേഹം പരാമര്‍ശിച്ചിട്ടില്ല. ബിഷപ്പുമായി വിവിധ സാമൂഹികവിഷയങ്ങള്‍ സംസാരിച്ചു. രാഷ്ട്രീയക്കാരനായല്ല,  എംപിയെന്ന നിലയ്ക്കാണ് സന്ദര്‍ശനം.

ഒരു മതത്തിനെതിരെയും ബിഷപ്പ് സംസാരിച്ചില്ലെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. ഒരു മത വിഭാഗത്തിനെതിരെയും ഒന്നും പറഞ്ഞിട്ടില്ല. ടെററിസം ആണെന്നു പറയുമ്പോൾ അത് ഞങ്ങളെയാണ് എന്ന് പറഞ്ഞ് ഏറ്റെടുക്കുന്നത് ശരിയല്ല. ഒരു മതത്തിനെയും അദ്ദേഹം റെഫർ ചെയ്തിട്ടില്ല. ചില ആക്ടിവിസ്റ്റിനെതിരെ തീർച്ചയായായും റഫറൻസ് നൽകിട്ടിയിട്ടുണ്ടാവാം.

ഒരുപാടു കാര്യങ്ങൾ സംസാരിച്ചു. സൗഹൃദം പങ്കിട്ടു എന്നും സുരേഷ് ഗോപി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here