ഇടുക്കി: ജില്ലയില്‍ പ്ലാസ്റ്റിക് നിരോധനം കടലാസിൽ മാത്രമാണെന്നുള്ള പ്രഹസന റിപ്പോര്‍ട്ടുകള്‍ വ്യാപകമാകുന്നു. നിരോധനം നിലവില്‍ വന്ന 2021 ജനുവരി മുതല്‍ കടകളില്‍ എല്ലാ ദിവസവും സ്ക്വാഡ് പരിശോധന നടത്തിയിരുന്നു. അതിന് ശേഷം തുണി സഞ്ചികളും, പേപ്പര്‍ ബാഗുകളുമെല്ലാം കടകളില്‍ ഇടം പിടിച്ചിരുന്നു. കൊവിഡിനെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങള്‍ക്കിടയില്‍ പ്ലാസ്റ്റിക്കിനുള്ള നിരോധനം തകിടം മറിഞ്ഞു. പിന്നെ എല്ലാം പഴയപടിയായി.
പ്ലാസ്റ്റിക്കുകള്‍ പോയപോലെ തിരികെ വന്നു. ഇപ്പോള്‍ മിക്ക കടകളില്‍ നിന്നും ലഭിക്കുന്നത് നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളാണ്. അതോടൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങളും, ഇത്തരം നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും ജില്ലയിലെ പാതയോരങ്ങളില്‍ കുന്ന് കൂടുകയാണ്.