കർഷക പ്രതിഷേധം ചൂടേറും ; രാജ്യാന്തര റോഡുപരോധം ശനിയാഴ്ച്ച

0
85

ഡൽഹി അതിര്‍ത്തിയിലെ കര്‍ഷക സമരക്കാര്‍ പുതിയ ആഹ്വാനവുമായി എത്തുന്നു.

ഡൽഹി:  കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ച  രാജ്യവ്യാപകമായി റോഡ് ഉപരോധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നു. അടുത്ത ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ രാജ്യവ്യാപകമായി റോഡുകള്‍ ഉപരോധിക്കാനാണ് തീരുമാനം. പ്രധാന റോഡുകളിലെ ഗതാഗതം തടയുകയാണ് ലക്ഷ്യം. മൂന്ന് മണിക്കൂര്‍ നേരത്തേക്കാണ് റോഡ് ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്.

റിപ്പബ്ലിക്ക് ദിനത്തിൽ ട്രാക്ടര്‍ റാലിക്കിടെ ഡെൽഹിയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കര്‍ഷക സംഘടനകള്‍ക്കിടയില്‍ ഭിന്നത രൂപപ്പെട്ടിരുന്നു. സംയുക്ത സമര പരിപാടികളില്‍ നിന്ന് മൂന്ന് സംഘടനകള്‍ വിട്ടുനിന്നു. കര്‍ഷക സമരം നടക്കുന്ന സ്ഥലത്ത് ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചിരിക്കുകയാണ്. പ്രമുഖ കര്‍ഷക നേതാവായ രാകേഷ് ടിക്കായത്തിന്റെ അപേക്ഷ പരിഗണിച്ച് കൂടുതല്‍ കര്‍ഷകര്‍ സമര ഭൂമിയിലേക്കെത്താൻ തീരുമാനിച്ചിരിക്കുന്നു. സമരത്തില്‍ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് യുപിയിലെ മുസഫര്‍ നഗറിലേതടക്കമുള്ള ജാട്ട് സമുദായക്കാരുടെ മഹാ പഞ്ചായത്ത് ചേരുകയും, പങ്കാളികളാകാന്‍ തീരുമാനിക്കുകയും ചെയ്തു.

.

LEAVE A REPLY

Please enter your comment!
Please enter your name here