സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി കസ്റ്റംസിന് കൈമാറി. നടപടി അന്വേഷണ ഉദ്യോഗസ്ഥന്‍ വിവേകിന്റെ അപേക്ഷയിലാണ്. ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും പേരുകള്‍ സ്വപ്‌ന രഹസ്യമൊഴിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. രഹസ്യമൊഴി പരിശോധിച്ച ശേഷം നിര്‍ണായക ചോദ്യം ചെയ്യലുകള്‍ ഉണ്ടാവുമെന്ന് കസ്റ്റംസ് വ്യക്തമാക്കി. കസ്റ്റംസ് രഹസ്യമൊഴി പരിശോധിക്കണമെന്ന് കോടതിയില്‍ ആവശ്യപ്പട്ടത് പ്രോസിക്യൂട്ടര്‍ മുഖേനയാണ്.എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ രഹസ്യമൊഴി നേരിട്ടാവശ്യപ്പെടാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ സൂപ്രണ്ട് വിവേക് ഇതിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷ നല്‍കുകയും കൂടാതെ ഇന്നലെ രഹസ്യമൊഴിയുടെ പകര്‍പ്പ് കൈമാറുകയും ചെയ്തത്. കസ്റ്റംസ് വൃത്തങ്ങള്‍ അറിയിക്കുന്നത് ഇനി ഇത് പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ്. രഹസ്യമൊഴിയില്‍ പറഞ്ഞിരിക്കുന്ന മറ്റ് പ്രധാനപ്പെട്ട ആളുകള്‍ക്ക് നോട്ടീസ് നല്‍കി ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത് ഇതിനുശേഷമാവും.