കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായി ഇത്ര കാലമായിട്ടും തനിക്കെതിരെ തെളിവുകള്‍ കണ്ടെത്താന്‍ എന്‍ഫേഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) സാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍. അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ജാമ്യ ഹരജി പരിഗണിക്കവെ ഹൈകോടതിയോട് അദ്ദേഹം ആവശ്യപ്പെട്ടു.
വാട്സാപ് സന്ദേശങ്ങളാണ് തെളിവുകളായി തനിക്കെതിരെ ഹാജരാക്കിയിരിക്കുന്നത്. അന്വേഷണ സംഘം വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കാണ് ആദ്യം നല്‍കുന്നത്. താന്‍ സസ്പെന്‍ഷനില്‍ ആയതിനാല്‍ സാക്ഷികളെ സ്വാധീനിക്കാനാവില്ല. കേസന്വേഷണം ശരിയായ ദിശയിലല്ലെന്നും അദ്ദേഹം അറിയിച്ചു.
ഇക്കാര്യത്തില്‍ ഇ.ഡിയോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട കോടതി, കേസ് പരിഗണിക്കുന്നത് ഡിസംബര്‍ 18 ലേക്ക് മാറ്റിവെച്ചു.സുപ്രീം കോടതി അഭിഭാഷകനായ ജയദീപ് ഗുപ്തയാണ് ശിവശങ്കറിനു വേണ്ടി ഹാജരായത്.