പ്രവാസികൾക്ക് ഇലക്ട്രോണിക്ക് പോസ്റ്റൽ വോട്ട് : കേന്ദ്രത്തോട് സന്നദ്ധത അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

0
81

ന്യൂ​ഡ​ല്‍​ഹി: പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ര്‍​ക്ക് ഇ​ല​ക്‌ട്രോ​ണി​ക് പോ​സ്റ്റ​ല്‍ വോ​ട്ട് ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ത​യാ​റാ​ണെ​ന്നു കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍. കേ​ര​ളം ഉ​ള്‍​പ്പ​ടെ അ​ടു​ത്ത വ​ര്‍​ഷം ഏ​പ്രി​ല്‍, മേ​യ് മാ​സ​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന അ​ഞ്ചു നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ പോ​സ്റ്റ​ല്‍ വോ​ട്ട് ഏ​ര്‍​പ്പെ​ടു​ത്താ​മെ​ന്നാ​ണു ക​മ്മി​ഷ​ന്‍ പ​റ​യു​ന്ന​ത്.

 

വി​ദേ​ശ ഇ​ന്ത്യ​ക്കാ​ര്‍​ക്ക് പ്രോ​ക്സി വോ​ട്ടിം​ഗ് നീ​ട്ടാ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ച ബി​ല്‍ പ​തി​നാ​റാ​മ​ത് ലോ​ക്സ​ഭ അ​സാ​ധു​വാ​ക്കി ഒ​രു വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ര്‍​ക്ക് പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ള്‍ വ​ഴി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ അ​നു​മ​തി ന​ല്‍​കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ ഇ​പ്പോ​ള്‍ സ​ര്‍​ക്കാ​രി​നെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.പോ​സ്റ്റ​ല്‍ വോ​ട്ട് ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ സാ​ങ്കേ​തി​ക​മാ​യും ഭ​ര​ണ​പ​ര​മാ​യും ത​യ്യാ​റാ​യ​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ കേ​ന്ദ്ര നി​യ​മ മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ച്ചു. ഇ​ല​ക്‌ട്രോ​ണി​ക് പോ​സ്റ്റ​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മാ​ര്‍​ഗ​രേ​ഖ​യും ക​മ്മീ​ഷ​ന്‍ നി​യ​മ​മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

 

വോ​ട്ട​ര്‍ സാ​ധാ​ര​ണ പോ​സ്റ്റ് ഓ​ഫീ​സ് വ​ഴി ബാ​ല​റ്റ് പേ​പ്പ​ര്‍ തി​രി​കെ ന​ല്‍​കു​മോ അ​തോ ഇ​ന്ത്യ​ന്‍ എം​ബ​സി​യെ ഏ​ല്‍​പ്പി​ച്ച്‌, എം​ബ​സി നി​യോ​ജ​ക​മ​ണ്ഡ​ലം തി​രി​ച്ച്‌ എ​ന്‍​വ​ല​പ്പു​ക​ള്‍ ബ​ന്ധ​പ്പെ​ട്ട സം​സ്ഥാ​ന​ത്തെ ചീ​ഫ് ഇ​ല​ക്ട​റ​ല്‍ ഓ​ഫീ​സ​ര്‍​ക്ക് അ​യ​ക്കു​മോ എ​ന്നു വ്യ​ക്ത​മ​ല്ല.

 

നി​ല​വി​ല്‍ പോ​സ്റ്റ​ല്‍ വോ​ട്ട് സ​ര്‍​വീ​സ് വോ​ട്ട​ര്‍​മാ​ര്‍​ക്ക് മാ​ത്ര​മേ ഉ​ള്ളൂ. ഇ​ത് പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ര്‍​ക്കും ബാ​ധ​ക​മാ​ക്ക​ണ​മെ​ങ്കി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ 1961-ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​പ്പ് ച​ട്ട​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഭേ​ദ​ഗ​തി കൊ​ണ്ട് വ​ര​ണം. ഇ​തി​ന് പാ​ര്‍​ല​മെ​ന്‍റി​ന്‍റെ അം​ഗീ​കാ​രം ആ​വ​ശ്യ​മി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here