മുന്നൂറോളം തിരഞ്ഞെടുപ്പ് ഗാനങ്ങൾ പാടി : 9 വയസ്സുകാരി അസിൻ

0
178

മഞ്ചേരി∙ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഗാനങ്ങൾ പ്രചാരണത്തിന് എന്നും ആവേശം പകരുന്നു എന്നുള്ളത് സത്യമാണ്. എന്നാൽ ഇപ്രാവശ്യത്തെ പ്രചാരണത്തിന് വെള്ളിലയിലെ അസിൻ എന്ന ഈ കുട്ടിപ്പാട്ടുകാരി തിരഞ്ഞെടുപ്പ് ഗാനങ്ങൾ പാടി ആസ്വാദകരുടെ മനം കവരുകയാണ്. ഇതിനകം പാടിയത് മുന്നൂറോളം ഗാനങ്ങൾ. വെള്ളില എംഎഎം സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനിയാണ് അസിൻ.

ഇശൽ രചിച്ച വരികളിൽ, വാർഡു നമ്പറും, വോട്ടും, വികസനവും പറയുന്നത്, ശ്രോതാക്കളെ വളരെയധികം ആകർഷിക്കുന്നു. ഓരോ വിഷയങ്ങൾക്കും, മുന്നണികൾക്കും അനുസരിച്ചു സ്വരം മാറ്റി പാടുന്നത് പ്രയാസമുള്ള കാര്യമല്ലെന്ന് അസിൻ പറയുന്നു. അസിന്റെ പാട്ടുകൾ ഇതിനകം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹിറ്റായിരിക്കുന്നു. ‘ഇതെന്റെ രാജ്യം, ഇതെന്റെ മാതൃരാജ്യം, ഞാൻ പിറന്ന മണ്ണെനിക്കു സ്വർഗരാജ്യം’ എന്ന ദേശസ്നേഹം തുളുമ്പുന്ന വരികൾക്ക് അസിൻ ജീവൻ നൽകി. ലക്ഷക്കണക്കിനാളുകൾ ഈ വരികൾ ഏറ്റു ചൊല്ലി .

വെള്ളില സൈനുൽ ആബിദീൻ- ജമീല ദമ്പതികളുടെ മകളാണ് അസിൻ .

LEAVE A REPLY

Please enter your comment!
Please enter your name here