തൃശ്ശൂർ: പാളപ്പാത്രങ്ങൾക്ക് ഇന്ന് വിദേശവിപണികളിൽ നല്ല ഡിമാൻഡാണ് . കേരളത്തിൽ കവുങ്ങിൻപാളകൾ സമൃദ്ധമാണെങ്കിലും, ഇവിടത്തെ പാള പ്ലേറ്റ് നിർമാണ യൂണിറ്റുകൾ, പാളകൾ കൂടുതലും കൊണ്ടുവരുന്നത് കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽനിന്നാണ്. പ്രദേശവാസികൾ ഈ സംസ്ഥാനങ്ങളിൽ പൊഴിയുന്ന പാളകൾ ശേഖരിച്ച്, നിർമാണയൂണിറ്റുകളിലെത്തിച്ച് വരുമാനം ഉണ്ടാക്കുന്നുണ്ട്. പാളകളുടെ വിപണിമൂല്യത്തെക്കുറിച്ച് അറിവില്ലാത്ത കാരണം, കേരളത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന പാളകളിൽ 90 ശതമാനവും നശിപ്പിച്ചു കളയുകയാണ്.
സംസ്ഥാനത്തിന്ന്, ചെറുതും വലുതുമായി അമ്പതിലധികം പാളപ്ലേറ്റ് നിർമാണ യൂണിറ്റുകളാണ് ള്ളത്. യൂറോപ്പിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും പ്ലേറ്റുകൾ കയറ്റി അയയ്ക്കുന്നത് തൃശ്ശൂർ ജില്ലയിൽനിന്നുള്ള യൂണിറ്റിൽ നിന്നാണ്.
വർഷത്തിൽ 24 ലക്ഷം പാളപ്ലേറ്റുകളാണ് തൃശ്ശൂരിലെ ദീപം പാം ഡിഷ് യൂണിറ്റിൽനിന്ന് കയറ്റുമതി ചെയ്യുന്നത്. കയറ്റുമതിക്ക് യോഗ്യമായ പ്ലേറ്റുകൾ വെള്ളനിറത്തിലുള്ള, പൊട്ടാത്തതും വളയാത്തതുമായ പാളകൾ കൊണ്ട് നിർമിക്കുന്ന പ്ലേറ്റുകളാണ് . യൂറോപ്പിലാണെങ്കിൽ പ്ലേറ്റൊന്നിന് 16-ഉം ദുബായിൽ 13-ഉം രൂപ വരും. കവുങ്ങിൻപാളയുടെ വലുപ്പമനുസരിച്ച് മൂന്ന് മുതൽ 12 ഇഞ്ചുവരെ പല വലുപ്പത്തിലുള്ള പ്ലേറ്റുകൾ നിർമിക്കാനാവും.
പാളകളുടെ അഭാവം മൂലം മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വാങ്ങി നിർമിക്കുന്നതിനാൽ പാളപ്ലേറ്റിന്റെ വില താരതമ്യേന കൂടുതലാണ്. പ്രാദേശികമായി കവുങ്ങിൻപാളകൾ ലഭ്യമായാൽ അതൊഴിവാക്കാൻ സാധിക്കും. സാധാരണക്കാർക്ക് ഇത് ഒരു നല്ല വരുമാന മാർഗ്ഗവും ആകും.അതുകൊണ്ടു തന്നെ വിലകുറച്ച് വിൽക്കാനാവും. പ്ലേറ്റ് നിർമാണം കഴിഞ്ഞുള്ള പാളയുടെ അ വശിഷ്ടങ്ങൾ കന്നുകാലിത്തീറ്റയായി മാറ്റുകയും ചെയ്യാം. ഇന്ന് പാള ഉപയോഗിച്ച് അമ്പതിലധികം പാത്രങ്ങൾ വ്യത്യസ്ത രീതിയിൽ നിർമിക്കുന്നുണ്ട്.