പ്രധാന വാർത്തകൾ📰✍🏼ലോക ഫുട്ബാളിലെ പകരക്കാരനില്ലാത്ത അത്ഭുത പ്രതിഭാസം ഡീഗോ മറഡോണ ജീവിതത്തില്‍ നിന്ന് വിടവാങ്ങി.
📰✍🏼തൊഴിലാളി സംഘടനകള്‍ നടത്തുന്ന 24 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്ക് ഇന്നു അര്‍ധരാത്രി വരെ. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും സ്വകാര്യമേഖലയിലുള്ളവരും സ്വയം തൊഴില്‍ ചെയ്യുന്നവരും പണിമുടക്കില്‍ അണി ചേരും. ബാങ്ക് ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കും.
📰✍🏼:നിവാര്‍ ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍ വ്യാപക നാശം. വദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണും, വില്ലുപുരത്ത് വീടുതകര്‍ന്നും രണ്ടുപേര്‍ മരിച്ചു. നിരവധി മരങ്ങള്‍ കടപുഴകി വീണു. ചെന്നൈയില്‍ വൈദ്യുതി വിതരണം നിലച്ചു.
📰✍🏼മാധ്യമ മാരണ നിയമം എന്ന പേരില്‍ വിവാദമായ കേരള പൊലീസ് നിയമഭേദഗതി ഓര്‍ഡിനന്‍സ് റദ്ദായി. ഭേദഗതി പിന്‍വലിക്കാനുള്ള റിപ്പീലിങ് ഓര്‍ഡിനന്‍സില്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ വൈകുന്നേരം ഒപ്പിട്ടതോടെയാണ് ഭേദഗതി റദ്ദായത്.
📰✍🏼കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പലിശ രഹിത ഉത്സവ അഡ്വാന്‍സ് നല്‍കുന്നത് പരിഗണിക്കുന്നു. 10,000 രൂപ പലിശ രഹിത ഉത്സവ അഡ്വാന്‍സ് നല്‍കാനാണ് നീക്കം.
📰✍🏼ബിജെപി പശ്ചിമ ബംഗാളില്‍ അധികാരത്തിലെത്തിയാല്‍ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിക്കുമെന്ന് ബിജെപി നേതാവ്.
📰✍🏼പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്‍റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്ന് വിധി പറയും.
📰✍🏼നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തന്നെ ബിജെപിയും അവരുടെ അന്വേഷണ ഏജന്‍സികളും അറസ്റ്റ് ചെയ്താല്‍ ജയിലില്‍ ഇരുന്നും തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് മമത ബാനര്‍ജി പറഞ്ഞു.
📰✍🏼 സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹം അടുത്ത ബന്ധുക്കള്‍ക്കു കാണുന്നതിനും മതാചാരപ്രകാരമുള്ള സംസ്‌ക്കാര ചടങ്ങുകള്‍ നടത്തുന്നതിനും അനുമതി
📰✍🏼കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കോവിഡ് ബാധിതരുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് 14 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി.
📰✍🏼സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും.
📰✍🏼തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുയോഗം, ജാഥ എന്നിവ സംഘടിപ്പിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളില്‍ നിന്നു മുന്‍കൂര്‍ അനുമതി വാങ്ങ ണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
📰✍🏼മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ ബിനീഷ് കോടിയേരിയുടെ (37) ജുഡീഷ്യല്‍ കസ്റ്റഡി രണ്ടാഴ്ചത്തേക്കുകൂടി നീട്ടി.
📰✍🏼കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക പരിഷ്കരണ നിയമങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രക്ഷോഭത്തിന് തുടക്കമായി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹി ലക്ഷ്യമിട്ട് ‘ദില്ലി ചലോ’ പ്രകടനം ആരംഭിച്ചു.
📰✍🏼വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ സ്വപ്‌ന സുരേഷ്, പി.എസ്. സരിത്ത് എന്നിവരെ ചോദ്യംചെയ്യാന്‍ അഞ്ചു ദിവസത്തേക്ക് കസ്റ്റംസിന്റെ കസ്റ്റഡിയില്‍വിട്ടു.
📰✍🏼ഡല്‍ഹിയില്‍ കൊവിഡ് സ്ഥിതി അതിരൂക്ഷമായി തുടരുന്നു. തുടര്‍ച്ചയായ ഒന്‍പതാം ദിവസവും രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികളും തുടര്‍ച്ചയായ നാലാംദിവസവും ഏറ്റവും കൂടുതല്‍ മരണവും ഇവിടെ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6224 പുതിയ രോഗികളും 109 മരണവുമാണ് രേഖപ്പെടുത്തിയത്
📰✍🏼 ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 44,376 പേര്‍ക്ക് പുതുതായി രോഗബാധയുണ്ടായി.481 പേര്‍ കൂടി മരിച്ചു. 37,861 പേരാണ് രോഗമുക്തി നേടിയത്.
📰✍🏼ബീഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ എന്‍.ഡി.എ എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ജയിലിലുള്ള ആര്‍.ജെ.ഡി അദ്ധ്യക്ഷന്‍ ലാലുപ്രസാദ് യാദവ് ശ്രമിച്ചുവെന്ന ആരോപണവുമായി ബി.ജെ.പി.
📰✍🏼തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷ പദവികളില്‍ സംവരണ തുടര്‍ച്ച പാടില്ലെന്ന ഉത്തരവ് റദ്ദാക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍.
📰✍🏼സംസ്ഥാനത്ത് 10, 12 ക്ലാസുകള്‍ ജനുവരിയില്‍ ആരംഭിക്കും. പത്തും പന്ത്രണ്ടും ക്ലാസുകളിലെ അധ്യാപകരില്‍ പകുതി വീതം ഡിസംബര്‍ 17 മുതല്‍ സ്കൂളുകളിലെത്തണം
📰✍🏼സംസ്ഥാനത്ത് ഇന്നലെ 6491 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5669 പേര്‍ക്ക് സമ്ബര്‍ക്കരോഗബാധയാണ്. 663 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 66,042 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.83 ആണ്.26 മരണങ്ങളും ഇന്നലെ സ്ഥിരീകരിച്ചു. 5770 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
📰✍🏼കോഴിക്കോട് 833, എറണാകുളം 774, മലപ്പുറം 664, തൃശൂര്‍ 652, ആലപ്പുഴ 546, കൊല്ലം 539, പാലക്കാട് 463, തിരുവനന്തപുരം 461, കോട്ടയം 450, പത്തനംതിട്ട 287, കണ്ണൂര്‍ 242, വയനാട് 239, ഇടുക്കി 238, കാസര്‍ഗോഡ് 103 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.
📰✍🏼ലിജോ ജോസ് പല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ജല്ലിക്കെട്ട് ഓസ്കാര്‍ പുരസ്കാരത്തിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി ആയി തെരഞ്ഞെടുക്കപ്പെട്ടു.
📰✍🏼രാജ്യത്ത് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിരക്ക് ഏകീകരിക്കണം, സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് ചികിത്സയ്ക്ക് ഏകീകൃത നിരക്ക് ഏര്‍പ്പെടുത്തണം എന്നീ ഹര്‍ജികളില്‍ വിശദീകരണം ആവശ്യപ്പെട്ട് സുപ്രീം കോടതി കേന്ദ്രത്തിനും ആരോഗ്യമന്ത്രാലയത്തിനും നോട്ടീസയച്ചു.
📰✍🏼മുതിര്‍ന്ന ബി.ജെ.പി നേതാവ് വിജയ്‌കുമാര്‍ സിന്‍ഹ ബീഹാര്‍ നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. സിന്‍ഹയ്ക്ക് 126 വോട്ടും ആര്‍.ജെ.ഡിയുടെ അവധ് ബിഹാരി ചൗധരിക്ക് 114 വോട്ടുമാണ് ലഭിച്ചത്.
📰✍🏼കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലകളില്‍ ജനങ്ങള്‍ മാസ്‌ക് ധരിക്കുന്നുണ്ടോയെന്ന് ഡ്രോണ്‍ ഉപയോഗിച്ചു നിരീക്ഷിക്കാന്‍ യു.പി സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം.
✈️✈️✈️✈️✈️
വിദേശ വാർത്തകൾ
📰✈️ലോകത്തെ ഭീതിയിലാഴ്ത്തിയ കോവിഡ് മഹാമാരിക്കുള്ള വാക്സിനേഷന് ഡിസംബര്‍ അവസാനത്തോടെയോ ജനുവരി ആദ്യത്തോടെയോ ആരഭിക്കാനാകുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു .
📰✈️ ബ്രസീലിലെ സാവോ പോളോയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 41 പേര്‍ മരിച്ചു .
📰✈️ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറ് കോടി പിന്നിട്ടു. ആറ് ലക്ഷത്തോളം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്
📰✈️ബലാത്സംഗ കേസുകളിലെ കുറ്റവാളികളെ വന്ധ്യംകരണം ചെയ്യാനുള്ള നിയമ നിര്‍മാണത്തിന് അംഗീകാരം നല്കി പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്‍.
📰✈️അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെയും,ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും അടുത്ത വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തു.
📰✈️പാഡുകള്‍, ടാംപോണുകള്‍ തുടങ്ങി എല്ലാ സാനിറ്ററി ഉല്‍പ്പന്നങ്ങളും സ്ത്രീകള്‍ക്ക് സൗജന്യമായി നല്‍കാനൊരുങ്ങി സ്കോട്ട്ലന്‍ഡ്. ഇത് സംബന്ധിച്ച് സ്കോട്ടിഷ് പാര്‍ലമെന്റ് ഐക്യകണ്ഠേന നിയമം പാസാക്കി. ഇതോടെ സാനിറ്ററി ഉത്പ്പന്നങ്ങള്‍ സൗജന്യമാക്കുന്ന ആദ്യ രാജ്യമായി സ്കോട്ട്ലന്‍ഡ് മാറി
📰✈️ന്യൂസിലന്‍ഡ് പാര്‍ലമെന്റില്‍ സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ഇന്ത്യന്‍ വംശജനായ ഡോ.ഗൗരവ് ശര്‍മ.
📰✈️കേംബ്രിജ് സര്‍വകലാശാല വായനശാലയില്‍ സൂക്ഷിച്ചിരുന്ന ചാള്‍സ് ഡാര്‍വിന്റെ രണ്ട് നോട്ട് ബുക്കുകള്‍ മോഷണം പോയി. ലക്ഷക്കണക്കിന് പൗണ്ട് വിലയുള്ള ഇവ കണ്ടെത്താന്‍ സഹായിക്കണമെന്ന് അധികൃതരോടും പൊതുജനത്തോടും സര്‍വകലാശാല അഭ്യര്‍ഥിച്ചു.
📰✈️കോവിഡ് വാക്സിന് ലഭ്യമാകുന്ന മുറയ്ക്ക് ദരിദ്ര രാജ്യങ്ങള്‍ക്ക് ആനുപാതികമായ അളവില്‍ ഇവയുടെ ഡോസ് ലഭ്യമാകുമോ എന്ന കാര്യത്തില്‍ തനിക്ക് ആശങ്കയുണ്ടെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍.
📰✈️ നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കുന്നതിന്റെ ഭാഗമായി ബഹ്റൈന്‍ സന്ദര്‍ശിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
📰✈️43 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ച ഇന്ത്യയുടെ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ചൈന.
📰✈️അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച ബൈഡനെ അഭിനന്ദിച്ചു ചെനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് , അദ്ദേഹം ബുധനാഴ്ച ജോ ബൈഡനു അഭിനന്ദന കത്ത് അയച്ചതായി സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.
🎖️🏸🏏🏀🏑⚽🥍🎖️
കായിക വാർത്തകൾ
📰⚽ യുവേഫ ചാമ്പ്യൻസ് ലീഗ് : അയാക്സ് , പോർട്ടോ , റയൽ മാഡ്രിഡ്, ബയേൺ, അറ്റ്ലാന്റ ടീമുകൾക്ക് ജയം, അത്ലറ്റിക്കാ ക്ക് സമനില, ലിവർപൂളിനും , ഇന്റർ മിലാനും തോൽവി
📰⚽ഐ.എസ്.എല്ലിലെ ഇന്നലത്തെ പോരാട്ടത്തില്‍ കളിയുടെ അവസാന നിമിഷം ലഭിച്ച പെനാല്‍റ്റി ഗോളില്‍ മുബൈ സിറ്റി എഫ്.സി ഗോവയെ 1-0ത്തിന് തോല്‍പിച്ചു.
📰⚽ആദ്യ മത്സരത്തിലെ തോല്‍വിയുടെ ക്ഷീണമകറ്റാന്‍, അനിവാര്യമായ വിജയം തേടി ഇന്ന് കേരളത്തിന്റെ മഞ്ഞപ്പട കളത്തിലിറങ്ങുന്നു.നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ആണ് എതിരാളികള്‍.
📰⚽ ഫുട്ബോൾ ഇതിഹാസം മറഡോണയുടെ വിയോഗത്തിൽ ആദരാജ്ഞലികൾ അർപ്പിച്ച് ലോകം .
📰 ഇന്ത്യാ- ഓസീസ് ആദ്യ ഏകദിനം നാളെ സിഡ്നിയിൽ