വിതരണക്കാർ തമ്മിലുള്ള തർക്കം: മലയാള ചിത്രം “ജിന്ന് ” ന് മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ

0
84

പ്രശസ്ത നടന്‍ സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ‘ജിന്ന്’ സിനിമയുടെ റിലീസിന് മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേ. കാര്‍ത്തി ചിത്രം ‘കൈദി’യുടെ നിര്‍മ്മാതാക്കാളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് നല്‍കിയ കേസിലാണ് മദ്രാസ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് രാധാകൃഷ്ണന്‍ സ്റ്റേ ഓര്‍ഡര്‍ നല്‍കിയത്.

 

നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രം സ്‌ട്രൈറ്റ് ലൈന്‍ സിനിമാസ് ആണ് നിര്‍മ്മിക്കുന്നത്. നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ച കൈദിയുടെ ലാഭവിഹിതം (ഓവര്‍ ഫ്‌ളോ) പല തവണ ആവശ്യപ്പെട്ടിട്ടും കരാര്‍ പ്രകാരം നല്‍കാത്തതിനെ തുടര്‍ന്നാണ് സ്‌ട്രൈറ്റ് ലൈന്‍ സിനിമാസിനെതിരെ കോടതിയെ സമീപിച്ചത് എന്നാണ് ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് വക്താക്കള്‍ അറിയിച്ചത്.കാര്‍ത്തിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രമായ കൈദിയുടെ കേരളത്തിലെ വിതരണക്കാര്‍ സ്‌ട്രൈറ്റ് ലൈന്‍ സിനിമാസായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here