സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളവർക്കും പങ്ക്: ഇ.ഡി

0
68

കൊച്ചി: സ്വര്‍ണക്കടത്തിനെക്കുറിച്ച്‌ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉള്ളവര്‍ക്ക് അറിയാമായിരുന്നു എന്ന് എന്‍ഫോഴ്‌സ്‌മെന്റ് .ശിവശങ്കറിന്റെ കസ്റ്റഡി നീട്ടി ലഭിക്കാനുള്ള അപേക്ഷയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കുന്ന എന്‍ഫോഴ്‌സ്‌മെന്റിന്റെ പരാമര്‍ശം.

 

സ്വര്‍ണക്കടത്തിനെക്കുറിച്ചും നയതന്ത്ര ചാനല്‍ വഴിയുള്ള ഇലക്‌ട്രോണിക്‌സ് കള്ളക്കടത്തിനെക്കുറിച്ചും ശിവശങ്കറിനും ടീമിനും അറിയാമായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ഈ ടീമുള്ളത്. ലൈഫ് മിഷന്‍ അഴിമതി, കെ.ഫോണ്‍ ഇടപാടുകളിലെ അഴിമതി എന്നിവ സംബന്ധിച്ചും ശിവശങ്കറിന് അറിയാമായിരുന്നുവെന്നും ഇഡി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

നയതന്ത്ര ബാഗേജിലൂടെയുള്ള സ്വര്‍ണക്കടത്തും ലൈഫ് മിഷനിലെ കമ്മീഷനുമെല്ലാം ശിവശങ്കറിന്റെ അറിവോടെയാണെന്ന് സ്വപ്നയും മൊഴി നല്‍കിയിട്ടുണ്ട്.ശിവശങ്കറിന്‍്റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ ലോക്കര്‍ കൈകാര്യം ചെയ്തതെന്നും സ്വപ്ന ഇഡിക്ക് മൊഴി നല്‍കിയിരുന്നു. ഇതോടെ ശിവശങ്കറും മുഖ്യമന്ത്രിയുടെ ഓഫീസും കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here