റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന് പാർക്കിൻസൺസ് രോഗം : അടുത്ത വർഷം സ്ഥാനമൊഴിഞ്ഞേക്കും

0
65

മോസ്‌കോ: പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ അടുത്ത വര്‍ഷം ആദ്യം സ്ഥാനമൊഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 68കാരനായ പുടിനോട് കുടുംബം പൊതുരംഗത്ത് നിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് റഷ്യന്‍ രാഷ്ട്രീയ വൃത്തങ്ങളെ ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 

അതേസമയം 37-കാരിയായ പുടിന്റെ കാമുകി അലീന കബേവയും രണ്ടു പെണ്‍മക്കളും പുടിനെ സ്ഥാനമൊഴിയാന്‍ പ്രേരിപ്പിച്ചുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 

അടുത്ത വര്‍ഷം ജനുവരിയോട് കൂടി അധികാര കൈമാറ്റം സംബന്ധിച്ച കാര്യങ്ങള്‍ പുടിന്‍ പരസ്യപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട് അടുത്തിടെയാണ് പുടിന് പാര്‍ക്കിന്‍സണ്‍സ് രോഗം കണ്ടെത്തിയത്. പേനയടക്കം വസ്തുക്കള്‍ മുറുകെ പിടിക്കുമ്ബോള്‍ വേദന അനുഭവപ്പെടുകയും ചലിക്കുന്നതിന് പ്രശ്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here