“അവർക്ക് പറ്റുന്നതെല്ലാം ചെയ്യട്ടെ ” : റെയ്ഡിനെക്കുറിച്ച് പ്രതികരിച്ച് ബിനീഷ് കോടിയേരി

0
74

ബെംഗളൂരു : തനിക്കെതിരെ ചെയ്യാന്‍ സാധിക്കുന്നതൊക്കെ എന്‍ഫോഴ്‌സ്‌മെന്റ് ചെയ്യട്ടേയെന്ന് ബിനീഷ് കോടിയേരി. നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ നിന്നും വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകവേ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ബിനീഷ്. എന്നാല്‍ മറ്റ് ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കിയില്ല.

 

ബിനീഷിന്റെ തിരുവനന്തപുരത്തുള്ള വീട്ടില്‍ ബുധനാഴ്ചയാണ് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധനയ്ക്ക് എത്തിയത്.തുടര്‍ന്ന് 27 മണിക്കൂറോളം എടുത്താണ് അധികൃതര്‍ പരിശോധന പൂര്‍ത്തിയാക്കി മടങ്ങിയത്. പരിശോധനയില്‍ ബിനീഷിന്റെ വീട്ടില്‍ നിന്നും മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട മഹ്‌സറില്‍ ഒപ്പുവെയ്ക്കാന്‍ ബിനീഷിന്റെ ഭാര്യ തയ്യാറാകാതെ ഇരുന്നതോടെ ഒപ്പില്ലാതെ മടങ്ങില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റും തീരുമാനിക്കുകയായിരുന്നു.

 

എന്‍ഫോഴ്‌സ്‌മെന്റ് പരിശോധനയില്‍ രണ്ടര വയസുള്ള കുഞ്ഞിനെയടക്കം ബുദ്ധിമുട്ടിച്ചെന്ന് ബിനീഷിന്റെ ഭാര്യാമാതാവ് മാധ്യമങ്ങളെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. അതേസമയം ബിനീഷിനെതിരായ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം അറിയിച്ചു. ബിനീഷിന്റെ വീട്ടിലെ എന്‍ഫോഴ്‌സ്‌മെന്റ് തെരച്ചിലിന് പിന്നാലെ ചേര്‍ന്ന അവയ്‌ലബിള്‍ പിബിയോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ അന്വേഷണം അതിന്റെ വഴിക്ക് നീങ്ങട്ടെയെന്നും അതില്‍ ഇടപെടിലല്ലെന്നും സിപിഎം യോഗം തീരുമാനമെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here