പാരീസ്: ഫ്രാന്‍സിലെ പ്രമുഖ പളളിക്ക് സമീപം ഭീകരാക്രമണം. ആക്രമണത്തില്‍ തല വെട്ടിമാറ്റിയ സ്ത്രീ അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് കത്തി കൊണ്ടുളള ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഭീകരാക്രമണമെന്ന് നൈസ് നഗരസഭ മേയര്‍ പ്രതികരിച്ചു. അക്രമിയെ പൊലീസ് പിടികൂടി.
വ്യാഴാഴ്ച നൈസിലെ നോത്രെ ദാം പളളിക്ക് സമീപമാണ് ആക്രമണം ഉണ്ടായത്. തല അറ്റ നിലയിലാണ് സ്ത്രീയുടെ മൃതദേഹം. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് സുരക്ഷാ സേന വലയം തീര്‍ത്തിട്ടുണ്ട്.
സ്‌കൂള്‍ ടീച്ചറുടെ തലവെട്ടിയെടുത്ത സംഭവം നടന്ന് ഒരു മാസം തികയുന്നതിന് മുന്‍പാണ് ഫ്രാന്‍സിനെ ഞെട്ടിച്ച് കൊണ്ട് മറ്റൊരു ആക്രമണം.പ്രവാചകനെ നിന്ദിച്ച് കൊണ്ട് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് ഇതുമായി ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ല.