പ്രതികളെ പിടികൂടണം- പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

0
108

വിമാനത്താവളത്തില്‍ സ്വര്‍ണ്ണക്കടത്ത് കസ്റ്റംസ് പിടിച്ച കേസില്‍ ഫലപ്രേദമായ അന്വേഷണം നടത്താന്‍ അടിയന്തിര ഇടപെടല്‍ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. നയതന്ത്രബാഗേജില്‍ ഒളിപ്പിച്ച് വലിയ അളവില്‍ സ്വര്‍ണ്ണം കള്ളക്കടത്ത് നടത്താനുണ്ടായ ശ്രമം അത്യന്തം ഗൗരവമുള്ളതാണ്. കുറ്റകൃത്യം കസ്റ്റംസ് അന്വേഷിക്കുന്നതായാണ് മനസ്സിലാക്കുന്നത്. ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതും, രാജ്യത്തിന്‍റെ സന്പദ് വ്യവസ്ഥയെ തന്നെ ബാധിക്കുന്നതുമാണ് ഈ സംഭവം. വിവിധ മാനങ്ങളിലുള്ള അന്വേഷണം ആവശ്യപ്പെടുന്നതാണ് ഈ കേസ്.
ബന്ധപ്പെട്ട എല്ലാ കേന്ദ്ര ഏജന്‍സികളേയും ഏകോപിപ്പിച്ച് ഫലപ്രദമായ അന്വേഷണമാണ് നടക്കേണ്ടത്. കള്ളക്കടത്തിന്‍റെ ഉറവിടം മുതല്‍ എത്തിച്ചേരുന്നിടം വരെ ഏതെന്ന് വെളിപ്പെടുന്നതും എല്ലാ വിഷയങ്ങളും പരിശോധിക്കുന്നതുമാകണം അന്വേഷണം. ഇത്തരമൊന്ന് ആവര്‍ത്തിക്കാത്ത വിധം ഈ കുറ്റ കൃത്യത്തിന്‍റെ എല്ലാ കണ്ണികളേയും പുറത്ത് കൊണ്ട് വരണം. മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമനും ഇതേ അവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി കത്തയച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി കത്ത് അയക്കും മുന്നേ തന്നെ കേന്ദ്ര ഏജന്‍സികള്‍ കേസില്‍ ഇടപെട്ടിരുന്നു. മുഖ്യമന്ത്രി ഇത്തരത്തില്‍ ഒരു കത്ത് അയച്ചത് പിടിച്ചു നില്‍ക്കാനുള്ള അവസാനത്തെ അടവാണെന്നാണ് ബി.ജെ.പി നേതാക്കള്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here