സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണത്തെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

0
93

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്ബളം വര്‍ദ്ധിപ്പിക്കാന്‍ എടുത്ത തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈക്കോടതി. നിലംനികത്തല്‍ ക്രമപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്ബോഴായിരുന്നു കോടതിയുടെ ഈ രൂക്ഷ വിമര്‍ശനം. സംസ്ഥാനം സാമ്ബത്തിക പ്രതിസന്ധിയില്‍ ഉഴലുമ്ബോഴും ജീവനക്കാര്‍‌ക്ക് ശമ്ബളം വര്‍ദ്ധിപ്പിക്കാനുള‌ള സര്‍ക്കാര്‍ നീക്കം ജീവനക്കാരുടെ സംഘടന എന്ന സംഘടിത വോട്ട് ബാങ്കിനെ പേടിക്കുന്നതുകൊണ്ടാണ്.

മുന്‍പ് നിലംനികത്താന്‍ ഭൂമിയുടെ ന്യായവിലയുടെ 20 ശതമാനം നല്‍കിയാല്‍ മതിയായിരുന്നു എന്നാല്‍ ഇപ്പോള്‍ ഇത് പരിഷ്‌കരിച്ച്‌ ഭൂമിയുടെ പരിസരത്ത് ഏ‌റ്റവും ഉയര്‍ന്നവിലയ്‌ക്ക് രജിസ്‌റ്റര്‍ ചെയ്‌ത വിലയുടെ 20 ശതമാനം നല്‍കണമെന്നാക്കി.ഇത് മുന്‍കാല പ്രാബല്യത്തോടെയാണ് നടപ്പാക്കിയത്.സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇത് ഭാരമാണെന്നും കേസ് പരിഗണിച്ച ജസ്‌റ്റിസ് അലക്‌സാണ്ടര്‍ തോമസ് പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പിന്റെ പിഴ ചുമത്തുന്ന നടപടികളും ഇതേ ഉദ്ദേശത്തിലുള‌ളത് തന്നെയാണെന്നും കോടതിയ്‌ക്ക് ഇതുകണ്ട് വെറുതെയിരിക്കാന്‍ കഴിയില്ലെന്നും ജസ്‌റ്റിസ് പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളില്‍ എട്ടോ ഒന്‍പതോ വര്‍‌ഷം കൂടുമ്ബോഴുള‌ള ശമ്ബളപരിഷ്‌കരണം കേരളത്തില്‍ മാത്രം നാലര വര്‍ഷം കൂടുംമ്ബോ& നടത്തുകയാണ്. സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലായിരിക്കുമ്ബോഴും ഇതാണ് സ്ഥിതിയെന്നും കോടതി അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here