തമിഴ്‌നാട്ടില്‍ തിങ്കളാഴ്ച 3,536 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിക്കുകയും 49 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 6,90,936 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6,42,152 പേര്‍ രോഗമുക്തി നേടി. തിങ്കളാഴ്ച 4,515 പേരാണ് രോഗമുക്തി നേടിയതെന്നും ഇതിനോടകം 10,691 പേര്‍ക്ക് കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതായും തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം രാജ്യത്ത് കൊവിഡ് രോഗികള്‍ 75 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടയില്‍ 55,722 പേര്‍ക്ക് കൂടി കൊവിഡ് രോഗ സ്ഥിരീകരണം നടന്നതോടെ രോഗികളുടെ എണ്ണം 75,50,273 ആയി. 7,72,055 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 66,63,608 പേര്‍ രോഗമുക്തി നേടി.579 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 1,14,610 ആയി ഉയര്‍ന്നു.