മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 11,447 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് 15,76,062 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് 306 പേരാണ് രോഗം മൂലം മരിച്ചത്. 13,885 പേര്‍ രോഗമുക്തരായി. ആകെ 13,44,368 പേര്‍ രോഗമുക്തരായി. 1,89,715 പേര്‍ ചികില്‍സയിലാണ്. സംസ്ഥാനത്ത് ആകെ 41,502 പേര്‍ മരിച്ചു. മുംബൈയില്‍ 1,823 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. 37 മരണങ്ങളും ഇന്ന് റിപോര്‍ട്ട് ചെയ്യ്തു. ആകെ മരണസഖ്യ 9,635.