ഫ്രഞ്ച് ഓപ്പണ്‍ വനിത ഡബിള്‍സില്‍ കിരീടം നിലനിര്‍ത്തി ഹംഗേറിയന്‍, ഫ്രഞ്ച് സഖ്യം ആയ തിമെയ ബാബോസ്, ക്രിസ്റ്റീന മ്ലഡനോവിച്ച് സഖ്യം. യു.എസ് ഓപ്പണിന്റെ ഇടയില്‍ ക്വാറന്റീന്‍ കാരണം ടൂര്‍ണമെന്റ് നഷ്ടമായ ഹംഗേറിയന്‍, ഫ്രഞ്ച് സഖ്യത്തിന് ഈ ജയം വലിയ നേട്ടം തന്നെയായി. രണ്ടാം സീഡ് ആയ ബാബോസ് മ്ലഡനോവിച്ച് സഖ്യം 14 സീഡ് ആയ ഡിസറേയ ക്രാവിസിക്, അലക്സ ഗുറാച്ചി സഖ്യത്തെ ആണ് ഫൈനലില്‍ മറികടന്നത്.
നേരിട്ടുള്ള സെറ്റുകള്‍ക്ക് ജയം കണ്ടു എങ്കിലും മികച്ച ഫൈനല്‍ തന്നെയായിരുന്നു ഇത്. മത്സരത്തില്‍ 4 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 6 തവണ ബ്രൈക്ക് കണ്ടത്താന്‍ ബാബോസ് മ്ലഡനോവിച്ച് സഖ്യത്തിനു ആയി. കൂടാതെ നിര്‍ണായക സമയത്ത് സര്‍വീസ് നിലനിര്‍ത്താനും അവര്‍ക്ക് ആയി.ആദ്യ സെറ്റ് 6-4 നേടിയ അവര്‍ രണ്ടാം സെറ്റില്‍ അവസാനം നിര്‍ണായക ബ്രൈക്ക് കണ്ടത്തി 7-5 നു രണ്ടാം സെറ്റില്‍ ജയം കണ്ടു കിരീടം ഉയര്‍ത്തുക ആയിരുന്നു.