ഉത്തര കൊറിയയിൽ കോവിഡ് രോഗികളില്ല : കിം ജോംഗ് ഉൻ

0
94

പ്യോങ്യാങ് : ഉത്തര കൊറിയയില്‍ ഇതുവരെ ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് അവകാശപ്പെട്ട് ഭരണാധികാരി കിം ജോങ് ഉന്‍. ശനിയാഴ്ച നടന്ന സൈനിക പരേഡിലാണ് കിം ഇക്കാര്യം അറിയിച്ചത്. ജനുവരി മുതല്‍ ഉത്തര കൊറിയയില്‍ കോവിഡ് കേസുകള്‍ ഇല്ലെന്നാണ് കിം ജോങ് ഉന്‍ അവകാശപ്പെടുന്നത്. ഔദ്യോഗിക കൊറിയന്‍ മാധ്യമങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

 

കിം ഇല്‍ സങ് സ്‌ക്വയറില്‍ നടന്ന പരേഡ് കിം ജോങ് ഉന്‍ നിരീക്ഷിച്ചു. ആയിരത്തോളം സൈനികര്‍ മാസ്‌ക് ധരിക്കാതെയാണ് പരേഡില്‍ പങ്കെടുത്തത്. ഔദ്യോഗിക ചാനലായ കൊറിയന്‍ സെന്‍ട്രല്‍ ടെലിവിഷന്‍ പരിപാടി തത്സമയം സംപ്രേഷണം ചെയ്തു. ഉത്തര കൊറിയ പുതുതായി വികസിപ്പിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരേഡില്‍ പ്രദര്‍ശിപ്പിച്ചു.പുതിയ മിസൈല്‍ യുഎസ് പ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കാന്‍ സാധിക്കുന്നതാണ് എന്ന് ഉത്തര കൊറിയയുടെ അവകാശവാദം. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ശേഷമായിരിക്കും പുതിയ മിസൈലിന്റെ പരീക്ഷണം എന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here