കാനഡയിലെ ആരോഗ്യമേഖലയിലെ കാലതാമസം ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നു. ശസ്ത്രക്രിയകൾക്കും സ്കാനിംഗിനും വിദഗ്ധ ചികിത്സയ്ക്കുമായി കാത്തിരിക്കുന്നതിനിടെ 2025-26 വർഷത്തിൽ മാത്രം രാജ്യത്ത് 29,000-ത്തിലധികം പേർക്ക് ജീവൻ നഷ്ടമായെന്നാണ് പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ശസ്ത്രക്രിയ കാത്തിരിക്കുന്നവരുടെ മരണനിരക്കിൽ 17.5 ശതമാനത്തിന്റെ വർദ്ധനവുണ്ടായപ്പോൾ, ചില പ്രവിശ്യകളിൽ മരണസംഖ്യ ഇരട്ടിയോളമായി ഉയർന്നു. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനാൽ കാൻസർ രോഗം മൂർച്ഛിച്ച് അമേരിക്കയിലേക്ക് താമസം മാറ്റേണ്ടി വന്ന ക്രിസ്റ്റിൻ ലോഗന്റെ അനുഭവം ഈ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.









