മദ്രസകളിൽ ഹിന്ദു വിരോധമാണ് പഠിപ്പിക്കുന്നതെന്നും : നിതേഷ് റാണെ

0
6

മഹാരാഷ്ട്രയിൽ വീണ്ടും വിദ്വേഷ പരാമർശങ്ങൾ വിവാദമാകുന്നു. മുംബൈയിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ നിതേഷ് റാണെ വിവാദ പ്രസ്താവനകളുമായി രംഗത്തെത്തിയത്.

മഹാരാഷ്ട്രയിലെ ജനസംഖ്യാ മാറ്റങ്ങൾ നിരീക്ഷിക്കണമെന്നും വസ്തുവകകൾ ഹിന്ദുക്കൾക്ക് മാത്രമേ വിൽക്കാവൂ എന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം. മുസ്‌ലിംകൾ ഉപജീവനത്തിനായി ഹിന്ദുക്കളെയാണ് ആശ്രയിക്കുന്നതെന്നും ഹിന്ദുക്കൾ അത് നിർത്തിയാൽ അവർ നശിച്ചുപോകുമെന്നുമായിരുന്നു മറ്റൊരു പരാമർശം.

ഘാട്‌കോപ്പറിൽ എട്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെട്ട ആക്രമണക്കേസുമായി ബന്ധപ്പെട്ട ചോദ്യത്തിനിടെയാണ് മദ്രസ വിദ്യാഭ്യാസത്തിനെതിരെയും അദ്ദേഹം ആരോപണങ്ങൾ ഉന്നയിച്ചത്. മദ്രസകളിൽ ഹിന്ദു വിരോധമാണ് പഠിപ്പിക്കുന്നതെന്നും കുട്ടികളെ തെറ്റായ ആശയങ്ങളിലേക്ക് നയിക്കുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.

ഇതിനുപുറമെ ‘ലവ് ജിഹാദ്’, ‘ലാൻഡ് ജിഹാദ്’ തുടങ്ങിയ ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നുമുള്ള പ്രസ്താവനയും നടത്തി.

ഒരു ജനാധിപത്യ രാജ്യത്ത് മതത്തിന്റെ പേരിൽ വസ്തുവകകളുടെ വിൽപ്പനയും ഉപജീവനമാർഗങ്ങളും നിയന്ത്രിക്കണമെന്ന ഇത്തരം ആഹ്വാനങ്ങൾ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.

മതത്തിന്റെ പേരിൽ പൗരന്മാരുടെ അവകാശങ്ങൾക്കും സാമ്പത്തിക സ്വാതന്ത്ര്യത്തിനും നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യത്തെ എങ്ങനെ കാണുന്നു? നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ.

 

LEAVE A REPLY

Please enter your comment!
Please enter your name here