ഇടിവിന് പിന്നാലെ വീണ്ടും കുതിച്ചുച്ചാട്ടം;

0
7
FILE PHOTO: Gold bangles are displayed at a jewellery store in Mumbai, India, March 20, 2025. REUTERS/Francis Mascarenhas/File Photo

തിരുവനന്തപുരം: ഏതാനും ദിവസത്തെ ഇടിവിന് പിന്നാലെ സംസ്ഥാനത്തെ സ്വര്‍ണ നിരക്ക് ഉയര്‍ന്നു. പവന് 200 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 1,00,920 രൂപയും ഒരു ഗ്രാമിന് 12,615 രൂപയുമായി. 22 കാരറ്റിന്‍റെ വിലയില്‍ മാത്രമല്ല 18,14,9 എന്നീ കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയിലും വര്‍ധനവ് തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുമ്പോഴും വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാമിന് 195 രൂപയും 10 ഗ്രാമിന് 1950 രൂപയുമാണ് ഇന്നത്തെ വില. വ്യാഴാഴ്‌ച ഒരു ഗ്രാം വെള്ളിക്ക് 200 രൂപയായിരുന്നു വില. ഇന്നലെ വിലയില്‍ കുറവ് രേഖപ്പെടുത്തി ഒരു ഗ്രാമിന് 195 രൂപയും 10 ഗ്രാമിന് 1950 രൂപയുമായി.

ഏറ്റക്കുറച്ചിലുകള്‍ തുടരുന്നു

ഇന്നലെ സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ രണ്ട് തവണയാണ് ഇടിവ് രേഖപ്പെടുത്തിയത്. രാവിലെ ഗ്രാമിന് 12,695 രൂപയും പവന് 1,01,560 രൂപയിലുമാണ് കച്ചവടം ആരംഭിച്ചത്. എന്നാല്‍ ഉച്ചയ്‌ക്ക് വീണ്ടും വില കുറയുകയായിരുന്നു. ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റിനൊപ്പം മറ്റ് കാരറ്റുകളുടെ വിലയിലും ഇടിവുണ്ടായി.

ആഗോള രാഷ്ട്രീയവും നിക്ഷേപവും

അന്താരാഷ്‌ട്ര വിപണികളിലെ വിലയുടെ ഏറ്റക്കുറച്ചിലുകളാണ് ഇന്ത്യയിലും അതോടൊപ്പം കേരളത്തിലും പ്രതിഫലിക്കുന്നത്. സ്വര്‍ണ വിലയിലെ ഈ മാറ്റങ്ങള്‍ക്ക് കാരണങ്ങള്‍ നിരവധിയാണ്. അതില്‍ പ്രധാനമായതാണ് രാഷ്‌ട്രീയവും സാമ്പത്തിക അസ്ഥിരതകളും. അന്താരാഷ്‌ട്ര തലത്തിലെ രാഷ്‌ട്രീയ നീക്കങ്ങളും സാമ്പത്തിക അസ്ഥിരതകളുമാണ് സ്വര്‍ണ വിലയെ ഏറെ സ്വാധീനിക്കുന്നത്.

ആഗോള വിപണിയിൽ പണപ്പെരുപ്പവും കറന്‍സി മൂല്യത്തകര്‍ച്ചയും ഉണ്ടാകുമ്പോള്‍ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമായി കാണുന്നത് സ്വര്‍ണത്തെയാണ്. ഓഹരി വിപണിയിലെ അനിശ്ചിതത്വങ്ങളിൽ നിന്ന് തങ്ങളുടെ മൂലധനം സംരക്ഷിക്കാൻ വൻകിട കമ്പനികളും വ്യക്തികളും കൂട്ടത്തോടെ സ്വർണത്തിലേക്ക് തിരിയുന്നത് അന്താരാഷ്ട്ര തലത്തിൽ സ്വര്‍ണത്തിന് വലിയ ഡിമാൻഡ് സൃഷ്‌ടിക്കും. ഡിമാന്‍ഡ് വര്‍ധന വില ഉയര്‍ച്ചയ്‌ക്ക് പ്രധാന കാരണമാണ്.

കൂടാതെ പശ്ചിമേഷ്യയിലെ സംഘർഷങ്ങളും മറ്റ് ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളും നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ വൻതോതിൽ സ്വർണം വാങ്ങി ശേഖരിക്കുന്നതും വിലക്കയറ്റത്തിന് ആക്കം കൂട്ടുന്നുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിൽ സ്വർണത്തിലുള്ള നിക്ഷേപം സുരക്ഷിതമാണെന്ന വിശ്വാസമാണ് ഇതിന് പിന്നിൽ. സാമ്പത്തിക മാന്ദ്യത്തിൻ്റെ സൂചനകൾ ആഗോള സമ്പദ്‌വ്യവസ്ഥയിൽ പ്രകടമാകുമ്പോൾ നിക്ഷേപകർ സ്വർണത്തെ ഒരു സുരക്ഷിത താവളമായി കാണുന്നുവെന്നതെല്ലാം സ്വര്‍ണത്തിന്‍റെ വില ഉയരാന്‍ കാരണമാകും.

LEAVE A REPLY

Please enter your comment!
Please enter your name here