ദേഹമാസകലം വെടിയുണ്ടകൾ ”
; കശ്മീരിൽ കാണാതായ പോലീസ് ഓഫീസർമാർക്ക് വീരമൃത്യു, വേദനയിൽ രാജ്യം
ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ വച്ച് കാണാതായ രണ്ട് സ്പെഷ്യൽ പോലീസ് ഓഫീസർമാർക്ക് വീരമൃത്യു
വനമേഖലയിൽ നിന്ന് സുരക്ഷാ സേന ഇവരുടെ മൃതദേഹം കണ്ടെടുത്തു.
ദേഹമാസകലം വെടിയേറ്റ നിലയിലാണ് ഇവരുടെ മൃതദേഹങ്ങൾ.
ദച്ചൻ സ്വദേശികളായ റീഷിപാൽ (40), ബോബി ചന്ദ് (54) എന്നിവരാണ് കൊല്ലപ്പെട്ട ഉദ്യോഗസ്ഥർ.
ഇവരെ നിഷ്ഠൂരമായി കൊലചെയ്യുകയായിരുന്നുവെന്നാണ് വിവരം.
അതേസമയം ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഭീകരരെ കണ്ടെത്താനായി സൈന്യവും പോലീസും സി.ആർ.പി.എഫും ചേർന്ന് പ്രദേശത്ത് വിപുലമായ സംയുക്ത തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
കിഷ്ത്വാറിലെ മർവാർ മേഖലയിലുള്ള ദെഹാർന വനമേഖലയിൽ ബുധനാഴ്ച ഉച്ചതിരിഞ്ഞ് പട്രോളിങ്ങിനായി പോയ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (SOG) അംഗങ്ങളായിരുന്നു ഇവർ രണ്ടുപേരും.
കൊല്ലപ്പെട്ട ഉദ്യോഗസ്ഥരുടെ ആയുധങ്ങളും കാണാതായിട്ടുണ്ട്.
ദോഡാ മേഖലയിൽ തീവ്രവാദം ശക്തമായിരുന്ന സമയത്ത് കിഷ്ത്വാറിലെ ദച്ചൻ, മർവാർ തുടങ്ങിയ ഉയർന്ന മലനിരകൾ ഹിസ്ബുൽ മുജാഹിദീൻ ഭീകരരുടെ പ്രധാന താവളമായിരുന്നു.
പാക് ഭീകരർ മേഖലയിലുണ്ടാകാമെന്നാണ് സുരക്ഷാസേനയുടെ വിലയിരുത്തൽ. അതിനാൽ പ്രദേശം വളഞ്ഞ് തിരച്ചിൽ തുടരുകയാണ്.






