മുംബൈ | ഭീമ കൊറേഗാവ് കേസില്‍ എട്ട് പേര്‍ക്ക് എതിരെ എന്‍.ഐ.എ കുറ്റപത്രം. സാമൂഹിക പ്രവര്‍ത്തകരായ ആനന്ദ് തെല്‍തുംബ്ദെ, ഗൗതം നവലേഖ, സാഗര്‍ ഗോവെ തുടങ്ങിയവര്‍ക്ക് എതിരെയാണ് കുറ്റപത്രം. മലയാളികളായ ഹാനി ബാബു, ഫാ. സ്റ്റാന്‍ സ്വാമി എന്നിവര്‍ക്കെതിരേ യുഎപിഎ ചുമത്തിയിട്ടുണ്ട്. പ്രതികള്‍ക്ക് മാവോവാദികളുമായി ബന്ധമുള്ളതായാണ് പതിനായിരം പേജുള്ള കുറ്റപത്രത്തില്‍ ആരോപിക്കുന്നത്.
കേസന്വേഷണം ആരംഭിച്ച് എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് എന്‍ഐഎ സംഘം കുറ്റപത്രം സമര്‍പ്പിക്കുന്നത്. പ്രതികള്‍ ഗുരുതരമായ ഗൂഡാലോചന നടത്തിയതായും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
ഭീമ കൊറേഗാവില്‍ 1818 ല്‍ നടന്ന യുദ്ധത്തില്‍ പേഷ്വകള്‍ക്കെതിരെ വിജയം നേടിയ ബ്രിട്ടീഷ് സൈന്യത്തില്‍ പ്രധാനമായും അണിനിരന്നത് ദലിത് സമുദായത്തില്‍ നിന്നുള്ളവരായിരുന്നു അതിന് തലേദിവസം പുണെ ശനിവാര്‍വദയിലെ കബീര്‍ കലാമഞ്ചില്‍ എല്‍ഗാര്‍ പരിഷത്തിന്റെ സമ്മേളനം നടന്നിരുന്നു. സമ്മേളനത്തില്‍ ചില ആളുകള്‍ കലാപത്തിന് ഗൂഡാലേചന നടത്തി എന്നതാണ് കേസ്. പുണെ പോലീസാണ് ആദ്യം കേസന്വേഷച്ചത്. പിന്നീട് 2020 ജനുവരിയില്‍ എന്‍ഐഎ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു